Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sanitisation
cancel
Homechevron_rightNewschevron_rightIndiachevron_rightപക്ഷിപ്പനി; കാൺപൂർ...

പക്ഷിപ്പനി; കാൺപൂർ സുവോളജിക്കൽ പാർക്ക്​ അടച്ചു

text_fields
bookmark_border

കാൺപൂർ: പക്ഷിപ്പനി റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ കാൺപൂർ സുവോളജിക്കൽ പാർക്ക്​ അടച്ചു. പാർക്കിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചുവെന്നും 15 ദിവസത്തേക്ക്​ സന്ദർശകർക്ക്​ പ്രവേശനമില്ലെന്നും മൃഗശാല ഡയറക്​ടർ ഡോ. സുനിൽ ചൗധരി പറഞ്ഞു.

വരും ദിവസങ്ങളിൽ കൂടുതൽ പക്ഷികളുടെ സാമ്പിളുകൾ പരി​േശാധനക്ക്​ വിധേയമാക്കും. ജനുവരി ആറിന്​ നാലുപക്ഷികളെ ചത്തനിലയിൽ ക​െണ്ടത്തിയതോടെ പാർക്കിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പക്ഷികളുടെ സാമ്പിളുകൾ ഭോപാലിലെ അനിമൽ ഡിസീസ്​ ല​േബാറട്ടറിയിലേക്ക്​ അയച്ചു.

കേരള, കർണാടക, ഹരിയാന, രാജസ്​ഥാൻ, മധ്യപ്രദേശ്​, ഹിമാചൽ പ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട്​ ചെയ്​തത്​. കാക്കകൾ, കോഴി -താറാവുകൾ, ദേശാടനക്കിളികൾ തുടങ്ങിയവ കൂട്ടത്തോടെ ചത്തതോടെയാണ്​ സംഭവം ശ്രദ്ധയിൽപ്പെടുന്നത്​. പക്ഷിപ്പനി വ്യാപിക്കാതിരിക്കാൻ സംസ്​ഥാന ഭരണകൂടങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bird fluKanpur Zoological Park
News Summary - Bird flu reported at Kanpur Zoological Park, closed for 15 days
Next Story