ത്രിപുരയെ നയിക്കാൻ ബിപ്ലബ് കുമാർ ദേബ്
text_fieldsഅഗർതല: തെക്കൻ ത്രിപുരയിെല ഉദയ്പുർ സബ്ഡിവിഷനിൽ ജനനം, ഡൽഹിയിൽ ഒൗപചാരികവിദ്യാഭ്യാസം, തുടർന്ന് ദീർഘകാലം നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് രാഷ്ട്രീയ അടിതട...ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന യുവതുർക്കി ബിപ്ലബ് കുമാർ ദേബിെൻറ പിന്നാമ്പുറം ഇങ്ങനെ.
ഡൽഹിയിൽ ജീവിക്കുന്ന കാലത്ത് ജിം പരിശീലകനുമായിരുന്നു അദ്ദേഹം. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ അധികാരത്തിലേറിയതിനുപിന്നാലെയാണ് പുതിയ ദൗത്യവുമായി അദ്ദേഹം ത്രിപുരയിൽ നിയോഗിക്കപ്പെടുന്നത്. 2016ൽ 46ാം വയസ്സിൽ ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി. ഇപ്പോൾ പ്രായം 48. വാരാണസിയിൽ മോദിയുടെ തെരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ച ബി.ജെ.പി-ആർ.എസ്.എസ് നേതാവ് സുനിൽ ദേവ്ധറാണ് ബിപ്ലബിെൻറ രാഷ്ട്രീയഗുരു.
അദ്ദേഹമാണ് ത്രിപുരയിലേക്ക് പറഞ്ഞയക്കുന്നതും സംസ്ഥാന നേതൃ പദവി സമ്മാനിക്കുന്നതും. ‘90’കളിൽ ബിപ്ലബിനെ കുറുവടി പിടിക്കാൻ പഠിപ്പിച്ചത് താനാണ്. ത്രിപുരയിൽ തങ്ങൾക്ക് പുതിയൊരു മുഖം വേണമായിരുന്നു.
അതിന് ബിപ്ലബിനോളം സ്മാർട്ടായ മറ്റാരും ഉണ്ടായിരുന്നില്ല -ദേവ്ധർ പറയുന്നു. സംസ്ഥാനത്ത് പാർട്ടി മേധാവിയായശേഷം, ചുവന്ന ത്രിപുരയെ കാവിയണിയിക്കുന്നതിൽ നിർണായക പങ്കാണ് ബിപ്ലബ് വഹിച്ചത്. യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ബിപ്ലബിെൻറ രാഷ്ട്രീയപ്രചാരണം.
പ്രമുഖ കോൺഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് ചാടിക്കാനും അദ്ദേഹത്തിന് സാധിച്ചു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ അസം ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ, ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ് എന്നിവരുടെയും പിന്തുണയോടെയായിരുന്നു ത്രിപുരയിൽ ബിപ്ലബിെൻറ നീക്കങ്ങൾ. ബെനമാലിപുർ മണ്ഡലത്തിൽ നിന്നാണ് ബിപ്ലബ് വിജയിച്ചത്. ഭാര്യ എസ്.ബി.െഎയിൽ ഡെപ്യൂട്ടി മാനേജരാണ്. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
