അവധിയില്ല; ഭാര്യ കണ്ണീർ പൊഴിക്കുകയാണ്; അധികാരികളെ അറിയിക്കാൻ സൈനികൻ പാടുന്നു
text_fieldsന്യൂഡൽഹി: അതിർത്തിയിലെ ദുരിതജീവിതം പാട്ടുപാടി അറിയിക്കുന്ന ബി.എസ്.എഫ് ജവാെൻറ വിഡിയോ പുറത്ത്. പഞ്ചാബിൽ ഒരുകൂട്ടം സഹപ്രവർത്തകരോടൊപ്പം നിന്ന്ദുരിതം നിറഞ്ഞ ജീവിത സാഹചര്യത്തെക്കുറിച്ചും മോശം ഭക്ഷണം ലഭിക്കുന്നതിനെ കുറിച്ചും പാട്ടുപാടുന്ന വിഡിയോ സിക്ക് സൈനികനാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
പത്തുമാസമായി ജോലി ചെയ്തിട്ട് ഇതുവരെ അവധി ലഭിക്കുന്നില്ലെന്നും ഭാര്യമാർ കണ്ണീർ പൊഴിക്കുകയാണെന്നും ഇദ്ദേഹം പരിതപിക്കുന്നു.
നേരത്തെ ബി.എസ്.എഫ് ജവാൻമാരുടെ മോശം അവസ്ഥയെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ ചൂഷണത്തെക്കുറിച്ചും രണ്ട്സൈനികർ ഫേസ്ബുക്കില്‍ ദിവസങ്ങള്‍ക്ക് പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും കേന്ദ്രആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ പട്ടാളക്കാരുടെ ആത്മവീര്യം ചോര്‍ത്തുമെന്നും പരാതികൾ പറയാൻ സൈനികർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചാൽ നടപടിയുണ്ടാകുമെന്നും കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം അറിയിച്ചതിന്പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
