Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bipin rawat helicopter crash Tamil Nadu Chief Minister will Reach Accident Place
cancel
Homechevron_rightNewschevron_rightIndiachevron_rightസൈനിക ഹെലികോപ്​ടർ...

സൈനിക ഹെലികോപ്​ടർ പൂർണമായും കത്തിയമർന്നു; തമിഴ്​നാട്​ മുഖ്യമന്ത്രി അപകട സ്​ഥലത്തേക്ക്​

text_fields
bookmark_border

ചെ​ന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്​ഥരടക്കം സഞ്ചരിച്ച ഹെലികോപ്​ടർ തകർന്നുവീണ സ്​ഥല​ം തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിക്കും. കൂനൂരിനടുത്ത ​കാ​േട്ടരിയിലെ എസ്​റ്റേറ്റിലാണ്​ ഇന്ത്യൻ വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്​ടർ തകർന്നുവീണത്​. 12.20നായിരുന്നു അപകടം.


സൈന്യത്തിന്‍റെയും പൊലീസിന്‍റെയും അഗ്​നിരക്ഷ സേനയുടെയും നേതൃത്വത്തിലാണ്​ രക്ഷാപ്രവർത്തനം. പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിൻറെ ആരോഗ്യനില അതീവ ഗുരുതരമെന്ന്​ റിപ്പോർട്ടുകൾ. 11 പേർ മരിച്ചതായാണ്​ ഏറ്റവും പുതിയ റിപ്പോർട്ടുകൾ.


ലാൻഡിങ്ങിന്​ 10 കിലോമീറ്റർ മാത്രം അകലെവെച്ചാണ്​ ഹെലികോപ്​ടർ അപകടം. തകർന്നയുടൻ ഹെലികോപ്​ടർ കത്തിയമർന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ്​ തീ അണ​ച്ചതെന്ന്​ പ്രദേശവാസികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bipin Rawatindian armymilitary chopper crash
News Summary - bipin rawat helicopter crash Tamil Nadu Chief Minister will Reach Accident Place
Next Story