Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി​പി​ൻ റാ​വ​ത്തിന്...

ബി​പി​ൻ റാ​വ​ത്തിന് രാഷ്​ട്രത്തി​ന്‍റെ ​പ്രണാമം; സം​​സ്​​​കാരം ര​​ണ്ടു​​ മ​​ണി​​ക്ക്​ ബ്രാ​​ർ സ്​​​ക്വ​​യ​​റിൽ

text_fields
bookmark_border
Bipin Rawat
cancel
camera_alt

ബിപിൻ റാവത്തിന്‍റെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന മക്കൾ

ന്യൂ​​ഡ​​ൽ​​ഹി: ഹെ​​ലി​​കോ​​പ്​​​ട​​ർ അ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച സം​​യു​​ക്ത സേ​​നാ മേ​​ധാ​​വി ബി​​പി​​ൻ റാ​​വ​​ത്ത്, ഭാ​​ര്യ മ​​ധു​​ലി​​ക റാ​​വ​​ത്​ എ​​ന്നി​​വ​​ർ​​ക്കും 11 സൈ​​നി​​ക​​ർ​​ക്കും രാ​​ജ്യ​​ത്തിന്‍റെ ​പ്രണാമം. ബി​പി​ൻ റാ​വ​ത്തിന്‍റെ മൃതദേഹം ര​​ണ്ടു​​ മ​​ണി​​ക്ക്​ ഡ​​ൽ​​ഹി ക​​ന്‍റോ​ൺ​​മെന്‍റി​​ലെ ബ്രാ​​ർ സ്​​​ക്വ​​യ​​ർ ശ്​​​മ​​ശാ​​ന​​ത്തി​​ൽ പൂ​​ർ​​ണ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ സം​​സ്​​​ക​​രി​​ക്കും.


കോയമ്പത്തൂരിലെ സൂലൂരിൽ നിന്ന്​ വ്യാ​​ഴാ​​ഴ്​​​ച രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ ഡ​​ൽ​​ഹി പാ​​ലം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​​ൽ എ​​ത്തി​​ച്ച റാ​വ​ത്തിന്‍റെ മൃതദേഹം ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യ മൂ​​ന്ന്, കാ​​മ​​രാ​​ജ്​ മാ​​ർ​​ഗി​​ൽ ​വെ​​ള്ളി​​യാ​​ഴ്​​​ച രാ​​വി​​ലെ 11 മുതൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന്​ വെ​​ക്കും. 12.30 മു​​ത​​ൽ സൈ​​നി​​ക​​ർ​​ക്ക്​ അ​​ന്ത്യോ​​പ​​ചാ​​രം അ​​ർ​​പ്പി​​ക്കാം. ര​​ണ്ടു​​ മ​​ണി​യോടെ വിലാപയാത്രയായി ബ്രാ​​ർ സ്​​​ക്വ​​യ​​ർ ശ്​​​മ​​ശാ​​ന​​ത്തി​​ൽ എത്തിക്കും. തുടർന്ന് സം​​സ്​​​കാര ചടങ്ങുകൾ നടക്കും.

ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡറിന്‍റെ മൃതദേഹം രാവിലെ ഒമ്പതിന് ബ്രാർ സ്ക്വയറിൽ സംസ്കരിക്കും. മ​രി​ച്ച മ​റ്റ്​ സൈ​​നി​​ക​​രു​​ടെ ഉ​​റ്റ ബ​​ന്ധു​​ക്ക​​ളെ​ ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. സൈനിക ആശുപത്രിയിലേക്ക് മാറ്റുന്ന മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ തിരിച്ചറിയൽ പരിശോധനക്ക് ശേഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക്​ കൈ​​മാ​​റും.


വ്യാ​​ഴാ​​ഴ്​​​ച രാ​​വി​​ലെ പ​​ത്ത​​ര​​യോ​​ടെ കു​ന്നൂ​ർ വെ​​ലി​​ങ്​​​ട​​ൺ സൈ​​നി​​ക പ​​രേ​​ഡ്​ അ​​ങ്ക​​ണ​​ത്തി​​ൽ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ ന​​ട​​ന്ന ച​​ട​​ങ്ങു​​ക​​ൾ വി​​കാ​​ര​​നി​​ർ​​ഭ​​ര​​മാ​​യി​​രു​​ന്നു. ത​​മി​​ഴ്​​​നാ​​ട്​ മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്​​​റ്റാ​​ലി​​ൻ, പു​​തു​​ച്ചേ​​രി ല​​ഫ്.​​ഗ​​വ​​ർ​​ണ​​ർ ത​​മി​​ഴി​​സൈ സൗ​​ന്ദ​​ര​​രാ​​ജ​​ൻ, വ്യോ​​മ​​സേ​​ന മേ​​ധാ​​വി വി.​​ആ​​ർ. ചൗ​​ധ​​രി, തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ദ​​രാ​​ഞ്​​​ജ​​ലി​​യ​ർ​പ്പി​​ച്ചു.

ഉ​​ച്ച​​ക്ക്​ പ​​ന്ത്ര​​ണ്ട​​ര​​ക്കാ​ണ്​ ജ​​ന​​റ​​ൽ ബി​​പി​​ൻ റാ​​വ​​ത്, മ​​ധു​​ലി​​ക റാ​​വ​ത്, നാ​യ്​​ക്​ ഗു​​രു​​സേ​​വ​​ക്​​​സി​​ങ്, ലാ​​ൻ​​സ്​ നാ​​യ്​​​ക്​ വി​​വേ​​ക്​​​കു​​മാ​​ർ, വി​​ങ്​ ക​​മാ​​ൻ​​ഡ​​ർ പി.​​എ​​സ്. ചൗ​​ഹാ​​ൻ, സ്​​​ക്വാ​​ഡ്ര​​ൻ ലീ​​ഡ​​ർ ഗു​​ൽ​​ദ്വീ​​പ്​​​സി​​ങ്, റാ​​ണ​​പ്ര​​താ​​പ്​​​ദാ​​സ്, എ. ​​പ്ര​​ദീ​​പ്, ജി​​തേ​​ന്ദ​​ർ​​കു​​മാ​​ർ, ല​​ഫ്.​​കേ​​ണ​​ൽ ഹ​​ർ​​ജീ​​ന്ദ​​ർ​​സി​​ങ്, ബ്രി​​ഗേ​​ഡി​​യ​​ർ എ​​ൽ.​​എ​​സ്.​ ലി​​ഡ്ഡ​​ർ, ഹ​​വി​​ൽ​​ദാ​​ർ സ​​ത്​​​പാ​​ൽ​​രാ​​ജ്, ലാ​​ൻ​​സ്​ നാ​​യ്​​​ക്​ ബി.​​എ​​സ്.​ തേ​​ജ എ​​ന്നി​​വ​​രു​​ടെ ഭൗ​​തി​​ക​​ശ​​രീ​​രം ആം​​ബു​​ല​​ൻ​​സു​​ക​​ളി​​ൽ റോ​​ഡ്​ മാ​​ർ​​ഗം 80 കി.​​മീ അ​​ക​​ലെ കോ​​യ​​മ്പ​​ത്തൂ​​ർ സു​​ലൂ​​ർ വ്യോ​​മ​​താ​​വ​​ള​​ത്തി​​ലേ​​ക്ക്​ കൊ​ണ്ടു​പോ​യ​ത്.


വ​​ഴി​​നീ​​ളെ സ്​​​ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മ​​ട​​ക്കം ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ മു​​ഷ്​​​ടി ചു​​രു​​ട്ടി 'വീ​​ര​​വ​​ണ​​ക്കം, വീ​​ര​​വ​​ണ​​ക്കം' എ​​ന്ന്​ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച്​ പു​​ഷ്​​​പ​​വൃ​​ഷ്​​​ടി ന​​ട​​ത്തി. മൂ​​ന്ന​​ര​​ക്ക്​ സു​​ലൂ​​രി​​ൽ​​നി​​ന്ന്​ 13 മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും ഡ​​ൽ​​ഹി​​ക്ക്​ കൊ​​ണ്ടു​​പോ​​യി. വെ​​ലി​​ങ്​​​ട​​ൺ ​സൈ​​നി​​കാ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​രു​ന്ന മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സൈ​​നി​​ക വ്യൂ​​ഹ​​ത്തി​െൻറ അ​​ക​​മ്പ​​ടി​​യോ​​ടെ പു​​ഷ്​​​പാ​​ലം​​കൃ​​ത​​മാ​​യ പ​​ട്ടാ​​ള ട്ര​​ക്കു​​ക​​ളി​​ലാ​​യാ​​ണ്​ വെ​​ലി​​ങ്​​​ട​​ൺ പ​​രേ​​ഡ്​ ​ഗ്രൗ​​ണ്ടി​​ലെ​​ത്തി​​ച്ച​​ത്.

ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്​ പ​രി​ശീ​ല​നം നേ​ടി​യ വെ​ലി​ങ്​​ട​ൺ ക​േ​ൻ​റാ​ൺ​മെൻറ്​ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ രാ​ജ്യ​ത്തി​െൻറ അ​ന്ത്യാ​ഭി​വാ​ദ്യ​മേ​റ്റു​വാ​ങ്ങു​ന്ന ച​ട​ങ്ങു​ക​ളും പൊ​തു​ദ​ർ​ശ​ന പ​രി​പാ​ടി​ക​ളും വൈ​കാ​രി​ക​മാ​യി​രു​ന്നു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി, പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്​​​നാ​​ഥ്​​​സി​​ങ്, ദേ​​ശീ​​യ സു​​ര​​ക്ഷ ഉ​​പ​​ദേ​​ഷ്​​​ടാ​​വ്​ അ​​ജി​​ത്​ ഡോ​​വ​​ൽ, മൂ​​ന്നു സേ​​ന വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും മേ​​ധാ​​വി​​ക​​ൾ എ​​ന്നി​​വ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി ആ​​ദ​​ര​​മ​ർ​​പ്പി​​ച്ചു.

Show Full Article
TAGS:Bipin Rawat military chopper crash 
News Summary - Bipin Rawat Funeral in Delhi brar square
Next Story