Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായോട്​ കൊമ്പു...

അമിത്​ ഷായോട്​ കൊമ്പു കോർത്ത്​​ ബിനോയ്​ വിശ്വം

text_fields
bookmark_border
അമിത്​ ഷായോട്​ കൊമ്പു കോർത്ത്​​ ബിനോയ്​ വിശ്വം
cancel
Listen to this Article

ന്യൂഡൽഹി: ദേശ​ദ്രോഹ കുറ്റം ചുമത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി സി.പി.ഐ നേതാവ്​ ബിനോയ്​ വിശ്വം രാജ്യസഭയിൽ കൊമ്പുകോർത്തു. ബിനോയ്​ വിശ്വത്തിന്​ പിന്തുണയുമായി കേരളത്തിൽ നിന്നുള്ള സി.പി.ഐയുടെ നവാഗത എം.പി പി. സന്തോഷ് കുമാറും രംഗത്തുവന്നു. ​

കേരളത്തിൽ നിന്നുള്ള കമ്യൂണിസ്റ്റ്​ പാർട്ടിയുടെ എം.പിയായ ബിനോയ്​ വിശ്വം​ എങ്ങിനെയാണ്​ ദേശദ്രോഹക്കുറ്റം ചുമത്തുന്ന ഐ.പി.സി 124 എ വകുപ്പിനെ എതിർക്കുക എന്ന്​ ചോദിച്ചാണ്​​ അമിത്​ ഷാ തർക്കം തുടങ്ങിയത്​. ''ഭയ്യാ, കമ്യൂണിസ്റ്റുകൾ ജനങ്ങളെ കൊലപ്പെടുത്തുകയാണ്​. എന്‍റെ പാർട്ടിയുടെ 100 പേരെയെങ്കിലും കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായിട്ടുണ്ട്​. അവരുടെ ജീവൻ തന്നെ പൂർണമായും എടുത്താണോ 124 എയെ കുറിച്ച്​ പഠിപ്പിക്കാൻ വരുന്നത്​. നന്നെ ചുരുങ്ങിയത്​ കേരളത്തിൽ നിന്നുള്ള കമ്യൂണിസ്റ്റ്​ അംഗം 124 എ ഉന്നയിക്കാൻ പാടില്ലായിരുന്നു''.

കേരളത്തിൽ 124 എ ഒരിക്കൽ പോലും സർക്കാർ പ്രയോഗിച്ചിട്ടി​​ല്ലെന്ന് പറഞ്ഞ്​ എഴുന്നേറ്റ ബിനോയ്​ വിശ്വം ​അമിത്​ ഷായുടെ പ്രസംഗം തടസ​പ്പെടുത്തി. എന്നാൽ നിരവധി ഉദാഹരങ്ങളുണ്ടെന്നായിരുന്നു അമിത്​ ഷായുടെ മറുപടി. ഈ സഭയിൽ ചോദ്യത്തിന്​ താനല്ലാത്ത മറ്റുള്ളവർ നൽകിയ മറുപടിയിൽ തന്നെ കേരളത്തിലെ ഉദാഹരണങ്ങളുണ്ട്​. അത്​ സഭയിൽ വെക്കാൻ തയാറാണ്​ എന്നും അമിത്​ ഷാ കൂട്ടിച്ചേർത്തു.

എങ്കിൽ ഒരു ഉദാഹരണമെങ്കിലും വെക്കാൻ​ ബിനോയ്​ വിശ്വം അമിത്​ ഷായെ വെല്ലുവിളിച്ചു. ഒരു ഉദാഹരണമെങ്കിലും വെക്കൂ എന്ന്​ അമിത്​ ഷായോട്​ ആവശ്യപ്പെട്ട്​ സന്തോഷ്​ കുമാറും പിന്തുണയുമായി രംഗത്തുവന്നു. തന്‍റെ പ്രസ്താവനയല്ല ഇതെന്നും കേരള നിയമസഭയിലെ ചോദ്യോത്തരവും സഭയിൽ വെക്കാൻ തയാറാണെന്നും പറഞ്ഞ്​ അമിത്​ ഷാ മറ്റു വിഷയത്തിലേക്ക്​ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahBinoy ViswamCriminal Procedure amendment Bill
News Summary - Binoy Viswam against Amit Shah and Criminal Procedure amendment Bill in parliament
Next Story