You are here

ഭരണകൂടങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിനീഷി​െൻറ ആത്മഹത്യക്കുറിപ്പ്​

  • എെൻറ മരണം ഒരു പ്രവാസിയുടെ സമരമാണെന്ന്​ യുവാവ്​

01:40 AM
05/06/2020

ചെന്നൈ: നഗരത്തിലെ ചായക്കട ജീവനക്കാരനായ മലയാളിയുടെ ആത്മഹത്യ നാട്ടിലേക്ക്​ മടങ്ങാനാകാത്ത മനോവിഷമത്തിൽ. ബുധനാഴ്​ച പുലർച്ചയാണ്​ വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷ് ​(41) താമസസ്​ഥലത്ത്​ ആത്മഹത്യ ചെയ്​തത്​. 

ഏഴുകിണർ (സെവൻവെൽസ്​)​ സ​െൻറ്​ സേവ്യേഴ്​സ്​ വീഥിയിലെ ഹോട്ടലിലായിരുന്നു​ ജോലി​. അകത്തുനിന്ന്​ പൂട്ടിയ മുറിയുടെ വാതിൽ സുഹൃത്തുക്കൾ പൊളിച്ച്​ അകത്ത്​ കടന്നപ്പോഴാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. 
യാത്ര പാസ്​ കിട്ടി പുറപ്പെടാനിരിക്കെ വടകര മണിയൂർ പഞ്ചായത്ത്​ ഒാഫിസുമായി ബന്ധപ്പെട്ട ഒരാൾ  ഹോട്സ്​പോട്ടായ ചെന്നൈയിൽനിന്ന്​  നാട്ടിലേക്ക്​ വരേണ്ടെന്ന്​ പറഞ്ഞതിലുള്ള നൈരാശ്യമാണ്​ മരണകാരണമെന്ന്​ പരാതിയുണ്ട്​. പൊലീസ്​ കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽനിന്ന്: ‘എ​െൻറ മരണം ഒരു പ്രവാസിയുടെ സമരമാണ്​. ഒരു മലയാളി നാട്ടിലെത്തു​േമ്പാൾ കോവിഡുമായാണ്​ വരുന്നതെന്ന്​ ധരിക്കുന്നവരുണ്ട്​. 

എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുകയാണ്​. രണ്ട്​ സർക്കാറുകളും ട്രെയിനോ ബസോ വിട്ടില്ല. മാനസികമായി തളർന്ന ഞങ്ങളെ ആരുരക്ഷിക്കും. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമായിരിക്കണം. താങ്ങാൻ പറ്റുന്നില്ല. നഷ്​ടം എ​​െൻറ കുടുംബത്തിനു​ മാത്രമാണ്​. 

എ​െൻറ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിൽ സംസ്​കരിക്കണം’. വ്യാഴാഴ്​ച സ്​റ്റാൻലി ഗവ. ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. മേയ്​ 30നാണ്​ ചെന്നൈയിലെ ‘കോൺഫെഡറേഷൻ ഒാഫ്​ തമിഴ്​നാട്​ മലയാളി ഒാർഗ​ൈനസേഷൻസ്​ (സി.ടി.എം.എ) മുഖേന ബിനീഷ്​ യാ​ത്ര പാസ്​ തരപ്പെടുത്തിയത്​.

ചൊവ്വാഴ്​ച വൈകീട്ട്​ പുറപ്പെടാനിരിക്കെയാണ്​ നാട്ടിൽനിന്നുള്ള ഫോൺ സന്ദേശത്തെ തുടർന്ന്​ യാത്ര റദ്ദാക്കിയത്​.  ഭാര്യ: പ്രവീണ, മകൾ: നാലാംക്ലാസുകാരി ഗൗരികൃഷ്​ണ. 

ഗൗരവത്തിലെടുക്കണമെന്ന്​ സംഘടനകൾ

ചെ​ന്നൈ: യാ​ത്രാ​പാ​സ്​ കി​ട്ടി​യി​ട്ടും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​വാ​ത്ത വി​ഷ​മ​ത്തി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ വ​ട​ക​ര സ്വ​ദേ​ശി ബി​നീഷ്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വം കേ​ര​ള സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്ന്​ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ത​മി​ഴ്​​നാ​ട്​ മ​ല​യാ​ളി ഒാ​ർ​ഗ​ൈ​ന​സേ​ഷ​ൻ​സ്(​സി.​ടി.​എം.​എ), ​ഒാ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാ​ണ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല​ൂ​ടെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​ത്. 

Loading...
COMMENTS