അക്കൗണ്ടിലെത്തിയ പണം പച്ചക്കറി-മത്സ്യ കച്ചവടത്തിന്റേതെന്ന് ബിനീഷ് കോടിയേരി
text_fieldsബംഗളൂരു: തെൻറ അക്കൗണ്ടിലെത്തിയ പണം പച്ചക്കറി -മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ചതാണെന്ന് ബിനീഷ് കോടിയേരി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കർണാടക ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വാദത്തിനിെടയാണ് ബിനീഷിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നൽകിയതായും ബിനീഷിെൻറ അക്കൗണ്ടുകളിലെത്തിയ വൻ തുക ഇത്തരത്തിൽ ബിസിനസിൽനിന്ന് ലഭിച്ചതായുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) വാദം. അതേസമയം, കേസിൽ ജാമ്യഹരജി പരിഗണിക്കുന്നത് മേയ് 19 ലേക്ക് മാറ്റി.
പിതാവ് കോടിയേരി ബാലകൃഷ്ണെൻറ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ബിനീഷ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

