Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bineesh kodiyeri
cancel
Homechevron_rightNewschevron_rightIndiachevron_rightബിസിനസ് സംരംഭങ്ങളുടെ...

ബിസിനസ് സംരംഭങ്ങളുടെ മറവിൽ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ.ഡി

text_fields
bookmark_border

ബം​ഗ​ളൂ​രു: ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ടെ മ​റ​വി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന് എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ക​ര്‍ണാ​ട​ക ഹൈ​കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ബി​നീ​ഷി​െൻറ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ.​ഡി​യു​ടെ വാ​ദം പൂ​ര്‍ത്തി​യാ​യി. ബി​നീ​ഷിെൻറ വാ​ദം പൂ​ർ​ത്തി​യാ​യ​താ​ണെ​ങ്കി​ലും എ​തി​ര്‍വാ​ദ​മു​ന്ന​യി​ക്കാ​ന്‍ സെ​പ്റ്റം​ബ​ർ 23ന് ​സ​മ​യം അ​നു​വ​ദി​ച്ചു.

ബി​നീഷിന്‍റെ ഡ്രൈ​വ​ര്‍ അ​നി​ക്കു​ട്ട​നും വ്യാ​പാ​ര ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടു​ള്ള സു​ഹൃ​ത്താ​യ അ​രു​ണും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​ത് ദു​രൂ​ഹ​മാ​ണെ​ന്നും ഇ​ട​പാ​ടു​ക​ള്‍ നി​യ​മ​പ​ര​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​വ​ര്‍ മാ​റി നി​ല്‍ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും ഇ.​ഡി ചോ​ദി​ച്ചു. ബി​സി​ന​സ് പ​ങ്കാ​ളി മു​ഹ​മ്മ​ദ് അ​നൂ​പ് ആ​യി​രു​ന്നെ​ങ്കി​ലും അ​ക്കൗ​ണ്ടി​ല്‍ പ​ണം ഇ​ടു​ന്ന​തും കേ​ര​ള​ത്തി​ലി​രു​ന്ന് പി​ന്‍വ​ലി​ക്കു​ന്ന​തും അ​നി​ക്കു​ട്ട​ന്‍ ആ​യി​രു​ന്നു.

ബി​നീ​ഷി​നു​വേ​ണ്ടി​യാ​ണ് അ​നി​ക്കു​ട്ട​ൻ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്നും ക​ട​ലാ​സ് ക​മ്പ​നി​ക​ള്‍ വ​ഴി​യും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നും ഇ.​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ല്‍ സോ​ളി​സി​റ്റി​ര്‍ ജ​ന​റ​ല്‍ അ​മ​ന്‍ ലേ​ഖി വാ​ദി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 29നാ​ണ് ബി​നീ​ഷി​നെ ഇ.​ഡി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ന​വം​ബ​ര്‍ 11നു​ശേ​ഷം അ​ഗ്ര​ഹാ​ര സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh Kodiyeri
News Summary - Bineesh Kodiyeri laundered money under the guise of business ventures
Next Story