Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.ഡി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെ -ബിനീഷ് കോടിയേരി
text_fieldsbookmark_border
ബംഗളൂരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെ എന്ന് ബിനീഷ് കോടിയേരി. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം.
തിരുവനന്തുരത്തെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിനെക്കുറിച്ചായിരുന്നു പ്രതികരണം. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് ബിനീഷ് മറുപടി നല്‍കിയില്ല.
അതേസമയം, ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇ.ഡിയോട് പൊലീസ് വിശദീകരണം തേടി. ഇ-മെയില്‍ വഴിയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
ബിനീഷ് കുടുങ്ങാന്‍ പോകുകയാണെന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മഹസറില്‍ ഒപ്പിടണമെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് റെയ്ഡിനു ശേഷം ഭാര്യ റെനീറ്റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Next Story

