ബിൽക്കീസ് ബാനു കേസ്; പ്രതികളുടെ മോചനം മനുഷ്യാവകാശ കമീഷൻ ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി വിവാദമായിരിക്കെ ഒരാഴ്ചക്കു ശേഷം വിഷയം ദേശീയ മനുഷ്യാവകാശ കമീഷന്‍റെ (എൻ.എച്ച്.ആർ.സി) പരിഗണനയിൽ. വിഷയം തിങ്കളാഴ്ച എൻ.എച്ച്.ആർ.സി ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
2003ൽ ദേശീയ മനുഷ്യാവകാശ കമീഷന്‍റെ ഇടപെടലിനെ തുടർന്നാണ് ഗുജറാത്ത് പൊലീസ് അവസാനിപ്പിച്ച കേസിൽ ബിൽക്കീസ് ബാനുവിന് സുപ്രീംകോടതിയെ സമീപിക്കാനായത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സർക്കാർ കഴിഞ്ഞ ആഴ്ച വിട്ടയച്ചിരുന്നു.
കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്‍റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചവരെയാണ് സർക്കാർ മോചിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

