ആവശ്യമെങ്കിൽ കാർഷിക നിയമം വീണ്ടും കൊണ്ടുവരുമെന്ന് സാക്ഷി മഹാരാജ്
text_fieldsന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് ഒരുനാൾ പിന്നിടവെ, ആവശ്യമെങ്കിൽ നിയമം വീണ്ടും കൊണ്ടുവരുമെന്ന് ബി.ജെ.പി ഉന്നാവ് എം.പി സാക്ഷി മഹാരാജ്.
ബില്ലുകൾ ഉണ്ടാക്കുകയും റദ്ദാക്കുകയും ചെയ്യുന്ന ഒന്നാണ്. അവ വീണ്ടും കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്യും. ഇതിന് അധികസമയമെടുക്കില്ലെന്നും സാക്ഷി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, 2022ലെ യു.പി തെരഞ്ഞെടുപ്പിന് ശേഷം വിവാദ കാർഷിക നിയമങ്ങൾ ബി.ജെ.പി തിരിച്ചു കൊണ്ടുവന്നേക്കുമെന്ന് സമാജ്വാദി പാർട്ടി ആശങ്കപ്രകടിപ്പിച്ചു.
നിയമം തിരിച്ചു കൊണ്ടുവരുമെന്ന രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര, സാക്ഷി മഹാരാജ് എം.പി എന്നിവരുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതായും പാർട്ടി ട്വിറ്ററിൽ കുറിച്ചു.

