ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേന്ദ്രസർക്കാർ പുതിയ ബില്ല് കൊണ്ടു വരുന്നു. വൻ തുക വായ്പെയടുത്ത് തിരിച്ചടക്കാതെ രാജ്യം വിടുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനുളള നിയമം ഇതിെൻറ ഭാഗമായി ഉണ്ടാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. 100 കോടിക്ക് മുകളിൽ വായ്പയെടുത്ത് രാജ്യം വിടുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനായിരിക്കും നിയമത്തിൽ വ്യവസ്ഥ ചെയ്യുക.
ഇതുസംബന്ധിച്ച ബില്ലിന് നിയമ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ബില്ലുമായി ബന്ധപ്പെട്ട് എം.പിമാരുടെ അഭിപ്രായം കഴിഞ്ഞ മെയ് മാസത്തിൽ തേടിയിരുന്നു. വിജയ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി വായ്പയെടുത്ത രാജ്യം വിട്ടതിെൻറ പശ്ചാത്തലത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുളള ബിൽ കേന്ദ്രസർക്കാർ കൊണ്ട് വരാൻ തീരുമാനിച്ചത്.
നീരവ് മോദി പി.എൻ.ബി ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച് 11,300 കോടി തട്ടിച്ച വാർത്ത പുറത്ത് വന്നതോടെയാണ് ബിൽ വീണ്ടും ചർച്ചയായത്. നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പിന് പിന്നാലെ മറ്റനേകം തട്ടിപ്പ് വാർത്തകളും പുറത്ത് വന്നിരുന്നു.