Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനി​ർ​ബ​ന്ധി​ത...

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ ഛത്തി​സ്ഗ​ഢ് നി​യ​മ​സ​ഭ​യി​ൽ ബി​ൽ

text_fields
bookmark_border
നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ ഛത്തി​സ്ഗ​ഢ് നി​യ​മ​സ​ഭ​യി​ൽ ബി​ൽ
cancel

റാ​യ്പൂ​ർ: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ‘ഛത്തി​സ്ഗ​ഢ് ധ​ർ​മ സ്വാ​ത​ന്ത്ര്യ വി​ധേ​യ​ക് 2026’ (മ​ത​സ്വാ​ത​ന്ത്ര്യ ബി​ൽ 2026) ഛത്തി​സ്ഗ​ഢ് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ്, അ​തി​ന് വ​ഴ​ങ്ങാ​ത്ത സ്പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി കൂ​ടി​യാ​യ ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ​ർ​മ​യാ​ണ് ബി​ൽ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. 11 സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മാ​ന നി​യ​മ​ങ്ങ​ൾ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ബി​ൽ തി​ടു​ക്ക​ത്തി​ൽ പാ​സാ​ക്ക​രു​തെ​ന്നും കൂ​ടു​ത​ൽ ആ​ലോ​ച​ന​ക​ൾ​ക്കാ​യി സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ച​ര​ൺ​ദാ​സ് മ​ഹ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​വി​ധ്യ​ത്തി​ലും സ​ഹി​ഷ്ണു​ത​യി​ലു​മാ​ണ് രാ​ജ്യ​ത്തി​ന്റെ ശ​ക്തി​യെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത വ​ർ​ധി​പ്പി​ക്കാ​നേ ഈ ​ബി​ൽ ഉ​പ​ക​രി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ല​പ്ര​യോ​ഗ​മോ വ​ഞ്ച​ന​യോ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലോ വ​ഴി​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യു​ക​യാ​ണ് ബി​ല്ലി​ന്റെ ല​ക്ഷ്യ​മെ​ന്നും ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ​നി​ന്ന് സം​സ്ഥാ​ന​ങ്ങ​ളെ ത​ട​യു​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ല്ലെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ​ർ​മ വ്യ​ക്ത​മാ​ക്കി.

ഒ​ഡി​ഷ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, ഉ​ത്ത​രാ​ഖ​ണ്ഡ്, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ സ​മാ​ന നി​യ​മ​ങ്ങ​ൾ നേ​ര​ത്തെ പാ​സാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യും സ​മാ​ന ബി​ൽ പാ​സാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhIndia Newschhattisgarh newsconversions
News Summary - Bill in Chhattisgarh Assembly to stop forced conversions
Next Story