Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിൽക്കീസ് ബാനു കേസ്:...

ബിൽക്കീസ് ബാനു കേസ്: 11 പ്രതികളെ വിട്ടയച്ചതിൽ വിധി ഇന്ന്

text_fields
bookmark_border
ബിൽക്കീസ് ബാനു കേസ്: 11 പ്രതികളെ വിട്ടയച്ചതിൽ വിധി ഇന്ന്
cancel

ന്യൂ​ഡ​ൽ​ഹി: 2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യി​ൽ കു​ടും​ബ​ത്തി​ലെ 14 പേ​രെ ​കൊ​ല​പ്പെ​ടു​ത്തി ഗ​ർ​ഭി​ണി​യ​ട​ക്ക​മു​ള്ള​വ​രെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത 11 പ്ര​തി​ക​ളെ ശി​ക്ഷ തീ​രും​മു​മ്പ് വി​ട്ട​യ​ച്ച ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ഇ​ര​യാ​യ ബി​ൽ​ക്കീ​സ് ബാ​നു ന​ൽ​കി​യ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 12നാ​ണ് കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​വെ​ച്ച​ത്.

ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്. ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കീസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും പ്രത്യേകം സമർപ്പിച്ച ഹർജികളിലാണ് കോടതി വാദം കേട്ടത്. ​നേരത്തെ കേസിലെ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാർ വിശദീകരണം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

മറ്റ് കേസുകളുമായി ബിൽക്കീസ് ബാനു കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബിൽക്കീസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമാണെന്നും വാദത്തിനിടെ ജസ്റ്റിസുമാരായ കെ.എം ജോസഫ് , ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണം എന്താണെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കിയിരുന്നു.

കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചു.15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 11 പ്രതികളെയും വെറുതെവിട്ട് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bilkis Bano CaseSupreme Court
News Summary - Bilkis Bano case: Verdict on release of 11 accused today
Next Story