ബിൽകീസ് ബാനു കേസ്: െഎ.പി.എസ് ഒാഫിസറുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2002 ഗോധ്ര കലാപത്തിനിടെയുണ്ടായ ബിൽകീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ െഎ.പി.എസ് ഒാഫിസർ ആർ.എസ്. ഭഗോറയെ ശിക്ഷിച്ചുള്ള ബോംബെ ഹൈകോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കുറ്റവാളി ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ, ഹരജി തിരക്കിട്ട് പരിഗണിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എ.കെ. സിക്രിയും ദീപക് ഗുപ്തയുമടങ്ങിയ അവധിക്കാല ബെഞ്ച് കേസ് ജൂലൈ രണ്ടാം വാരത്തിൽ വാദം കേൾക്കാൻ മാറ്റി.
ബിൽകീസ് ബാനു കേസിൽ 2008 ജനുവരി 21ന് പുറപ്പെടുവിച്ച വിധിയിൽ 11 പേർക്ക് ജീവപര്യന്തം തടവ് വിധിച്ച പ്രത്യേക കോടതി ഭഗോറയടക്കം അഞ്ചു പൊലീസുകാരെയും രണ്ടു ഡോക്ടർമാരെയും വെറുതെവിട്ടിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ ഇൗവർഷം മേയ് നാലിന് പുറപ്പെടുവിച്ച വിധിയിൽ 11 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച ബോംബെ ഹൈകോടതി തെളിവുനശിപ്പിക്കൽ, ഒൗേദ്യാഗിക ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഭഗോറയടക്കം ഏഴു പേരും കുറ്റക്കാരാണെന്ന് വിധിച്ചു. ഇതിനെതിരെയാണ് വിധി സ്റ്റേ ചെയ്തില്ലെങ്കിൽ സർവിസിൽനിന്ന് പുറത്താക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഭഗോറ സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
