Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാമുകിയുടെ സഹോദരനെ...

കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്നു; പ്രമുഖ യൂട്യൂബർ അറസ്​റ്റിൽ

text_fields
bookmark_border
കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്നു; പ്രമുഖ യൂട്യൂബർ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: യൂട്യൂബില്‍ ഒന്‍പത്‌ ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള നോയിഡയിലെ ബൈക്ക്​ സ്​റ്റണ്ടർ കൂടിയായ പ്രമുഖ യുട്യൂബർ കൊലക്കേസിൽ അറസ്​റ്റിൽ. നിസാമുൽ ഖാൻ എന്നയാളാണ്​ കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്​റ്റിലായത്​. പ്രണയബന്ധം പെൺകുട്ടിയുടെ സഹോദരൻ കമാല്‍ ശര്‍മ(26) എതിര്‍ത്തതാണ്​ കൊലപാതകത്തിൽ കലാശിച്ചത്​. കൃത്യം നടത്താൻ​ നിസാമുൽ ഖാനെ സഹായിച്ച മറ്റു രണ്ടു പേരും അറസ്​റ്റിലായിട്ടുണ്ട്​.

സ​േഹാദരിയുമായുള്ള പ്രണയ ബന്ധത്തെ ചൊല്ലി കമാൽ ശർമ നിസാമുൽ ഖാനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്​തതായും പറയപ്പെടുന്നു.

ഒക്​ടോബർ 28ന്​ നോയിഡയിലെ ഇസ്​കോൺ ക്ഷേത്രത്തിന്​ സമീപത്തു വെച്ച്​ നിസാമുൽ ഖാന്‍ കമാൽ ശർമയെ പിന്നിൽ നിന്ന്​ വെടിവെക്കുകയും ബൈക്കിൽ സ്ഥലം വിടുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി​േയാടെ കമാൽ ശർമ മരിച്ചു.

ബൈക്ക്‌ ഉപയോഗിച്ചുളള അഭ്യാസപ്രകടനങ്ങള്‍ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്‌ത്​ ആരാധകരെ സൃഷ്​ടിച്ചയാളാണ്​ നിസാമുൽ ഖാന്‍. ഇയാളുടെ വിഡിയോകൾക്ക്​ ലക്ഷക്കണക്കിന്‌ കാഴ്‌ചക്കാരാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up murderYouTuber ArrestedmurderBiker YouTuber
News Summary - Biker YouTuber With Nearly Million Followers Arrested In UP Murder Case
Next Story