േലാക്ഡൗൺ കാലത്ത് ബൈക്കുകൾ മോഷ്ടിച്ച പുരോഹിതൻ അറസ്റ്റിൽ
text_fieldsചെന്നൈ: മധുരക്കുസമീപം ബൈക്കുകൾ മോഷ്ടിച്ച ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. മധുര തനക്കാങ്കുളത്ത് രണ്ടുവർഷമായി പ്രാർഥനാലയം നടത്തുന്ന 36കാരൻ വിജയൻ സാമുേവലാണ് പ്രതി. ഇയാളിൽനിന്ന് 12 ബൈക്കുകൾ പിടികൂടി. മോഷ്ടിച്ച ബൈക്കുമായി മധുരയിലെ വർക്ഷോപ്പിൽ ചെന്നപ്പോഴാണ് കുടുങ്ങിയത്.
തെൻറ ഉപഭോക്താവിെൻറ മോഷണം പോയ ബൈക്കാണിതെന്ന് സംശയം തോന്നി മെക്കാനിക് വിവരം നൽകുകയായിരുന്നു. സുബ്രമണിപുരം പൊലീസെത്തി പ്രതിയെ പിടികൂടി.
ലോക്ഡൗണിൽ ആരാധനാലയങ്ങൾ അടച്ചതിനാൽ പ്രാർഥന ഹാളിെൻറ വാടകക്കും മറ്റു നിത്യ ചെലവുകൾക്കും പണം കണ്ടെത്താനാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പ്രതി മൊഴി നൽകി. തിരക്കേറിയ സ്ഥലങ്ങളിൽ ചാവിയിട്ടു നിർത്തിയ ബൈക്കുകളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.
രേഖകളുപയോഗിച്ച് വണ്ടി പണയപ്പെടുത്തി വായ്പയെടുക്കും. മൂന്ന് ബൈക്കുകൾ കമ്പത്തുള്ള കുടുംബാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
