ബിക്കനിർ: ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിെൻറ പേരിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ബിക്കനിർ രാംപുര ബസ്തിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സെയ്ഫ് അലി ഖാനാണ് (22) മരിച്ചത്.
സെയ്ഫ് അലിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കൾ പെൺകുട്ടിയുടെ കല്യാണം ഉറപ്പിക്കുകയും യുവാവുമായി കൂടിക്കാഴ്ച ഒഴിവാക്കാൻ അമ്മാവെൻറ രാംപുര ബസ്തിയിലെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെയെത്തിയ അലിയെ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമടങ്ങിയ ഏഴംഗസംഘം തല്ലിച്ചതച്ച് അഴുക്കുചാലിൽ തള്ളുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ ബിക്കനിർ പൊലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.