Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

text_fields
bookmark_border
വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി
cancel

പട്ന: വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. 24കാരിയാണ് യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്. ഇയാളുടെ മുഖത്ത് ഗുരുതരമായ ​പൊള്ളലുകളുണ്ട്. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. യുവതിയെ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു.

ആഡിഡൊഴിച്ച യുവതിയെ ​പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ സിമാർവാഡ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ടാക്സി ഡ്രൈവറായ 22കാരൻ ധർമേന്ദ്ര കുമാറാണ് ആക്രമണത്തിനിരയായത്.

ധർമേന്ദ്ര കുമാറും ആസിഡ് ​ആക്രമണം നടത്തിയ സരിത കുമാരിയും അയൽക്കാരായിരുന്നു. ഇവർ അഞ്ച് വർഷമാണ് അടുപ്പത്തിലായിരുന്നുവെന്ന് വൈശാലി ​പൊലീസ് സൂപ്രണ്ട് രഞ്ജൻ കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ധർമേന്ദ്ര കുമാറിനെ യുവതി കാണാനായി വീട്ടിലേക്ക് വിളിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇയാൾ മടങ്ങുന്നതിനിടെയാണ് യുവതിയും മറ്റൊരാളും ചേർന്നാണ് ആസിഡൊഴിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പ്രദേശത്തുള്ളവരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

യുവതിയെ ചൊവ്വാഴ്ച ഉച്ചക്ക് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് ധർമേന്ദ്ര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി താൻ യുവതിയുമായി സംസാരിക്കാറുണ്ടെന്നാണ് യുവാവിന്റെ മൊഴി. അതേസമയം, വിവാഹത്തിൽ നിന്നും പിന്മാറിയതാണ് യുവാവിനെ താൻ ആക്രമിക്കാൻ കാരണമെന്ന് യുവതിയും മൊഴി നൽകിയിട്ടുണ്ട്. മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. തുടർന്നാണ് യുവാവിന്റെ മുഖം താൻ ആസിഡൊഴിച്ച് വികൃതമാക്കാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bihar woman throws acid on man for refusing to marry her; arrested
Next Story