Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bihar woman gets two vaccine doses in five minutes
cancel
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചുമിനിറ്റിനിടെ...

അഞ്ചുമിനിറ്റിനിടെ സ്​ത്രീക്ക്​ ലഭിച്ചത്​ രണ്ടു ഡോസ്​ വാക്​സിൻ; ആദ്യത്തേത്​ കോവിഷീൽഡ്​, പിന്നെ കോവാക്​സിൻ

text_fields
bookmark_border

പട്​ന: ബിഹാറിൽ 60കാരിക്ക്​ അഞ്ചുമിനിറ്റിനിടെ ലഭിച്ചത്​ രണ്ടു ഡോസ്​ വാക്​സിൻ കുത്തിവെപ്പ്​. ആദ്യം കുത്തിവെച്ചത്​ കോവിഷീൽഡും രണ്ടാമത്​ കോവാക്​സിനും.

പട്​നയിലെ ഗ്രാമപ്രദേശത്തെ 60കാരിയായ സുനില ദേവിക്കാണ്​ ദുരനുഭവം. സ്​ത്രീ വീട്ടിലെത്തി കുടുംബാംഗങ്ങളോട്​ പറഞ്ഞപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​. ഉടൻ തന്നെ ബന്ധുക്കൾ സ്​​ത്രീയുമായി ആശുപത്രിയിലെത്തി. തുടർന്ന്​ ആരോഗ്യവകുപ്പ്​ രണ്ടു നഴ്​സുമാർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകി.

ജൂൺ 16നാണ്​ സംഭവം. ജൂൺ 19​വരെ സുനില ഡോക്​ടർമാരുടെ നിരീക്ഷത്തിലായിരിക്കും. വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം സുനിലക്ക്​ കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു.

ബെല്ലാർചക്ക്​ മിഡിൽ സ്​കൂൾ വാക്​സിനേഷൻ സെന്‍ററിൽനിന്ന്​ ആദ്യഡോസ്​ വാക്​സിൻ സ്വീകരിച്ചശേഷം സുനിലയോട്​ തൊട്ടടുത്ത മുറിയിൽ വിശ്രമിക്കാനാവശ്യപ്പെട്ടിരുന്നു. തുടർന്ന്​ അവർ മറ്റൊരു നിരയിൽ നിൽക്കുകയായിരുന്നു. അത്​ കോവാക്​സിൻ സ്വീകരിക്കുന്നവരുടെ വരിയായിരുന്നു. 'എനിക്ക്​ എങ്ങോട്ടുപോകണമെന്ന്​ അറിയില്ലായിരുന്നു. ചിലർ എന്‍റെ അടുത്ത്​ വരികയും അടുത്ത ഡോസ്​ വാക്​സിൻ നൽകുകയും ചെയ്​തു. അഞ്ചുമിനുട്ട്​ മുമ്പ്​ എനിക്ക്​ മറ്റൊരു നഴ്​സ്​ വാക്​സിൻ നൽകിയെന്ന്​ പറ​ഞ്ഞെങ്കിലും കുത്തിവെപ്പെടുത്ത നഴ്​സ്​ കേട്ടില്ല' -സുനില പറഞ്ഞു. ഒരു കൈയിൽ തന്നെയാണ്​ രണ്ടു ഡോസ്​ വാക്​സിൻ കുത്തിവെപ്പെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

ഇതോടെ സുനില വീട്ടിലെത്തി മകനോട്​ കാര്യം പറഞ്ഞു. തുടർന്ന്​ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വാക്​സിനേഷൻ സെന്‍ററിലെത്തുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ്​ പ്രതികരിക്കാൻ തയാറായിട്ടില്ല. ​അതേസമയം, രണ്ടു നഴ്സുമാർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ച്​ വകുപ്പുതല അന്വേഷണം ആരംഭിച്ചതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharCOVID vaccinationCorona VirusCovid Vaccine
News Summary - Bihar woman gets two vaccine doses in five minutes
Next Story