ബിഹാർ അനാഥശാല പീഡനക്കേസ്: വിചാരണ ഡൽഹി കോടതിയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: അത്യപൂർവ നടപടിയിൽ മോദി സർക്കാർ ഏതാനും നാൾ സി.ബി.െഎയുടെ തലപ്പത്തിരു ത്തിയ മുതിർന്ന സി.ബി.െഎ ഉദ്യോഗസ്ഥൻ നാശ്വേര റാവുവിനെ ബിഹാർ അനാഥശാല പീഡനക്കേസി ൽ സുപ്രീംകോടതി നേരിട്ട് വിളിപ്പിച്ചു. അനാഥശാല പീഡനക്കേസിെല അന്വേഷണ ഉദ്യോഗസ് ഥനെ മാറ്റിയതിനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഫെബ്രുവരി 12ന് നേരിട്ട് ഹാജ രാകാൻ റാവുവിനോട് ആവശ്യപ്പെട്ടത്.
റാവുവിെൻറ നടപടിയിൽ രോഷാകുലനായ ചീഫ് ജ സ്റ്റിസ് സുപ്രീംകോടതി മാറ്റരുതെന്ന് പറഞ്ഞ സി.ബി.െഎ ഒാഫിസറെ കേന്ദ്ര സർക്കാർ എങ് ങനെയാണ് മാറ്റുകയെന്ന് ചോദിച്ചു. ഇത് മതിയായെന്ന് പറഞ്ഞ് കേസിെൻറ വിചാരണ ബിഹാറിൽനിന്ന് ഡൽഹിക്ക് മാറ്റുകയും ചെയ്തു. സർക്കാറിതര സന്നദ്ധ സംഘടന ബിഹാറിലെ മുസഫർപുരിൽ നടത്തിയ അനാഥാലയത്തിലെ പീഡനത്തെക്കുറിച്ചുള്ള അന്വേഷണത്തിെൻറ വിവരങ്ങൾ മുഴുവൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും സുപ്രീംേകാടതി ഒാർമിപ്പിച്ചു.
ഇതുവരെ ചെയ്തത് മതിയെന്നും കുട്ടികളോട് ഇതുപോലെ പെരുമാറാനാവില്ലെന്നും സുപ്രീംകോടതി തുടർന്ന് വ്യക്തമാക്കി. ഇൗ തരത്തിൽ ഇരകളായ കുട്ടികളോട് പെരുമാറാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. ബിഹാറിൽനിന്ന് ഡൽഹി സാകേത് കോടതിയിലേക്ക് വിചാരണ മാറ്റിയ സുപ്രീംകോടതി ആറു മാസത്തിനകം അത് പൂർത്തിയാക്കാനും ഉത്തരവിട്ടു.
അർധരാത്രി നടത്തിയ വിവാദ അട്ടിമറിയിലൂടെ മുൻ ഡയറക്ടർ അലോക് വർമയെ നീക്കി മോദി സർക്കാർ സി.ബി.െഎ തലപ്പത്ത് കൊണ്ടുവന്ന ഒാഫിസറാ-ണ് നാഗേശ്വര റാവു. റഫാൽ അന്വേഷണത്തിന് അലോക് വർമ നീക്കം തുടങ്ങിയ ഘട്ടത്തിലായിരുന്നു ഇത്.
ഇതേ തുടർന്ന് റാവുവിനെ നിയമിച്ചതിനെതിരെ സമർപ്പിച്ച ഹരജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിച്ചപ്പോഴും ചീഫ് ജസ്റ്റിസ് നിയോഗിച്ച പ്രതിനിധി അലോക് വർമയെ മാറ്റാനുള്ള തീരുമാനമെടുത്തപ്പോഴും മോദി സർക്കാറിെൻറ നിലപാട് ശരിവെച്ചിരുന്നു.
എന്നാൽ, ഏതാനും നാളുകൾ മാത്രം ഡയറക്ടറുടെ ചുമതല എൽപിക്കപ്പെട്ട റാവു അതിനുള്ളിൽതന്നെ ബി.ജെ.പിയെ ബാധിക്കുന്ന പ്രമാദമായ നിരവധി കേസുകളിൽ സി.ബി.െഎ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആ കൂട്ടത്തിലാണ് അനാഥാലയത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ ബിഹാറിൽ കോളിളക്കമുണ്ടാക്കിയ കേസ് അന്വേഷിക്കുന്ന സി.ബി.െഎ ജോയിൻറ് ഡയറക്ടർ എ.കെ. ശർമയെ മാറ്റിയത്.
ശർമയെ മാറ്റരുതെന്ന സുപ്രീംകോടതി നിർദേശം നിലനിൽേക്കയായിരുന്നു ബിഹാറിലെ നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിെൻറ താൽപര്യം മുൻനിർത്തി റാവു സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയ നാഗേശ്വര റാവുവും േപ്രാസിക്യൂഷൻ ഇൻചാർജ് ഭാസുരനും കോടതിയലക്ഷ്യമാണ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഒാർമിപ്പിച്ചു. ‘‘കോടതി വിധികൾകൊണ്ടാണ് നിങ്ങൾ കളിച്ചത്. ദൈവം നിങ്ങളെ സഹായിക്കെട്ട’’ എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
