വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീവണ്ടിയിൽ നിന്നും വലിച്ചെറിഞ്ഞു
text_fieldsപട്ന: ബിഹാറിൽ പത്താം ക്ളാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീവണ്ടിയിൽ നിന്നും വലിച്ചെറിഞ്ഞു. തെക്കൻ ബിഹാറിലെ ലക്ഷിസരായ് ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പതിനാറുകാരി ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവേയാണ് ആറംഗ സംഘം തട്ടികൊണ്ടുപോയത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം സമീപത്തെ സ്റ്റേഷനിൽ നിന്നും ബലംപ്രയോഗിച്ച് തീവണ്ടിയിൽ കയറ്റുകയും ഒാടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ട്രാക്കിനരികെ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ഒളിവിലായ മറ്റ് പ്രതികൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഉൗർജിതമാക്കി.
പാട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആറു മണിക്കൂർ കഴിഞ്ഞാണ് അഡ്മിറ്റ് ചെയ്തതെന്നും പരാതിയുണ്ട്. അതേസമയം, ബെഡ് ഒഴിവില്ലാത്തതിനാലാണ് അഡ്മിഷൻ വൈകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി ബാലത്സംഗത്തിനിരയായതായി തെളിഞ്ഞതായും ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
