ഹിജാബ് ധരിച്ച് കടയിലെത്തുന്നവർക്ക് സ്വർണം വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ബീഹാർ
text_fieldsജ്വല്ലറി ഷോപ്പുകളിൽ പൂർണമായും മുഖം മറച്ച രീതിയിൽ വസ്ത്രം ധരിച്ചു വരുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായിരിക്കുകയാണ് ബീഹാർ. സ്വർണത്തിന്‍റെയും വെള്ളിയുടെയും വില ഉയരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍റ് ഗോൾഡ് ഫെഡറേഷൻ(AIJGF) നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പുതിയ നിയമപ്രകാരം പൂർണമായും മുഖം മറച്ച് ജ്വല്ലറികളിൽ പ്രവേശിക്കുന്നതും, സ്വർണം വാങ്ങുന്നതും വിൽക്കുന്നതും നിയന്ത്രിച്ചിരിക്കുകയാണ്. ഹിജാബ്, നിഖാബ്, ബുർക്ക, ഹെൽമെറ്റ് പോലുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിച്ച് ജ്വല്ലറിയിൽ പ്രവേശിക്കാൻ കഴിയില്ല. മാത്രമല്ല തിരിച്ചറിയൽ പരിശോധനയ്ക്കു ശേഷം മാത്രമേ ജ്വല്ലറികളിൽ പ്രവേശിക്കാനാകൂ എന്നും ഫെഡറേഷൻ വ്യക്തമാക്കി. അടുത്തിടെ ജ്വല്ലറികളിൽ നടന്ന മോഷണ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം നടപ്പാക്കിയത്. കഴിഞ്ഞ വർഷം ഭോജ്പൂരിൽ 25 കേടിയുടെ ആഭരണങ്ങൾ കവർന്ന സംഭവം ഉണ്ടായിരുന്നു. ജ്വല്ലറി ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍റ് ഗോൾഡ് ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്‍റ് അശോക് കുമാർ വർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

