Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൗജന്യ കോവിഡ്​...

സൗജന്യ കോവിഡ്​ വാക്​സിൻ: ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്​ദാനം ചട്ടലംഘന​മല്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ

text_fields
bookmark_border
Man held for shoe attack on Gujarat deputy CM
cancel

ന്യൂഡൽഹി: സൗജന്യ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യുമെന്ന ബി.ജെ.പി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിലെ വാഗ്​ദാനം ചട്ടലംഘനമല്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ. ആക്​ടിവിസ്​റ്റായ സാകേത്​ ഗോഖലെ നൽകിയ വിവരാവകാശ അപേക്ഷയിലാണ്​ കമ്മീഷൻ വിശദീകരണം. ഒക്​ടോബർ 28നാണ്​ ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷ സമർപ്പിക്കപ്പെട്ടത്​.

ഭരണഘടനക്ക്​ എതിരായും തെരഞ്ഞെടുപ്പ്​ പ്രക്രിയയെ സ്വാധീനിക്കുന്ന രീതിയിലും പ്രകടനപത്രികയിൽ പരാമർശങ്ങളൊന്നുമി​ല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കമ്മീഷൻ നടപടി. എല്ലാ പാർട്ടികളും പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പ്​ പ്രകടനപത്രികകൾ പുറത്തിറക്കാറുണ്ടെന്നും തെരഞ്ഞെടുപ്പ്​ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി പ്രകടനപത്രിക ധനമന്ത്രി നിർമല സീതാരാമനാണ്​ പുറത്തിറക്കിയത്​. സൗജന്യ കോവിഡ്​ വാക്​സിൻ വിതരണമാണ്​ വാഗ്​ദാനങ്ങളിലൊന്ന്​. ഇതിനെതിരെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionBihar PollsBJP
News Summary - Bihar polls: ‘BJP’s Covid-19 vaccine promise not a poll violation,’ says EC
Next Story