Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bihar Over 150 bodies found dumped in Ganga in Buxar district triggering Covid fears
cancel
Homechevron_rightNewschevron_rightIndiachevron_rightബക്​സറിൽ ഗംഗാതീരത്ത്​...

ബക്​സറിൽ ഗംഗാതീരത്ത്​ അടിഞ്ഞുകൂടിയത്​ 150ഓളം മൃതദേഹങ്ങൾ; പ്രദേശവാസികൾ ആശങ്കയിൽ

text_fields
bookmark_border

ബക്​സർ: ബിഹാറിലെ ബക്​സറിൽ ഗംഗാ തീരത്ത്​ കരക്കടിഞ്ഞത്​ അഴുകിയ നൂറുകണക്കിന്​ മൃതദേഹങ്ങൾ. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ആയിരക്കണക്കിന്​ പേർക്ക്​ ജീവൻ നഷ്​ടമാകുന്നതിനിടെയാണ്​ ദാരുണ സംഭവം.

ചൗസ ഗ്രാമത്തിലെ ഗംഗാതീരത്തെ മ​ഹാദേവ്​ ഘട്ടിൽ മാത്രം 150 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രദേശവാസികൾ ആരോപിച്ചു. തെരുവുനായ്​ക്കളും മറ്റു മൃഗങ്ങളും കടിച്ചുവലിക്കുന്ന നിലയിലും വെള്ളത്തിൽകിടന്ന്​ അഴുകിയ നിലയിലുമായിരുന്നു മിക്ക മൃതദേഹങ്ങളും. നായ്​ക്കൾ മൃതദേഹങ്ങൾ കടിച്ചുവലിക്കുന്നത്​ രോഗവ്യാപന സാധ്യത കൂട്ടുമെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവെച്ചു.

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്​കരിക്കാൻ സ്​ഥലമില്ലാത്തതിനാൽ ഗംഗയിൽ ഒഴുക്കിയതാകാം എന്നാണ്​ നിഗമനം. നിരവധി മൃതദേഹങ്ങളാണ്​ കരക്കടിയുന്നതെന്നും ഇത്​ ആശങ്ക സൃഷ്​ടിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഉത്തർപ്രദേശിൽനിന്ന്​ മൃതദേഹങ്ങൾ ഒഴുകിയെത്തിയതാകാം എന്ന്​ അധികൃതർ പറഞ്ഞു. ഗംഗയുടെ തീരത്തുള്ള മറ്റു ഗ്രാമങ്ങളിൽനിന്നുള്ളവർ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതാക​ാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ ശ്​മശാനങ്ങളിൽ കുന്നുകൂടുന്നതും സംസ്​കാര ചിലവ്​ ഉയർന്നതുമാണ്​ മൃതദേഹങ്ങൾ നദികളി​ൽ ഒഴുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്​.

'മൃതദേഹം നദികളിലൂടെ ഒഴുകുന്നത്​ ജനങ്ങളിലേക്ക്​ കോവിഡ്​ 19 പടരാൻ കൂടുതൽ കാരണമാകും. രാവിലെ മാത്രം 35 മുതൽ 40ഓളം മൃതദേഹങ്ങൾ കണ്ടു. ചില മൃതദേഹങ്ങൾ മുഴുവനോടെയും ചിലത്​ പാതി ദഹിപ്പിച്ച നിലയിലുമായിരുന്നു' -ഗ്രാമവാസികളിലൊരാൾ പറയുന്നു. സംഭവത്തിൽ ബക്​സർ ജില്ല മജിസ്​ട്രേറ്റ്​ അന്വേഷണത്തിന്​ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead BodyGanga​Covid 19Covid DeathBuxar district
News Summary - Bihar Over 150 bodies found dumped in Ganga in Buxar district triggering Covid fears
Next Story