Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറിലെ പിന്നോക്ക വകുപ്പ്​ മന്ത്രി വിനോദ്​ കുമാർ സിങ്​ അന്തരിച്ചു

text_fields
bookmark_border
ബിഹാറിലെ പിന്നോക്ക വകുപ്പ്​ മന്ത്രി വിനോദ്​ കുമാർ സിങ്​ അന്തരിച്ചു
cancel

ന്യൂഡൽഹി: ബിഹാറിലെ പിന്നോക്കവകുപ്പ്​ മന്ത്രി വിനോദ്​ കുമാർ സിങ്​ അന്തരിച്ചു. മസ്​തിഷ്​കാഘാത്തെ തുടർന്ന്​ ഡൽഹി മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം.

മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ആഗസ്​റ്റ്​ 16നാണ്​ വിനോദ്​ സിങിനെ പാട്​നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന്​ ഞായറാഴ്​ചയാണ്​ എയർ ആംബുലൻസിൽ​ അദ്ദേഹത്തെ വിദഗ്​ധ ചികിത്സക്കായി ഡൽഹിയിലെത്തിച്ചത്​. എന്നാൽ തിങ്കളാഴ്​ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ജൂണിൽ വിനോദ്​ കുമാർ സിങ്ങിനും ഭാര്യക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. പിന്നീട്​ ഇരുവരും സുഖം പ്രാപിക്കുകയും ​െചയ്​തു.

വിനോദ്​ സിങിൻെറ മരണത്തിൽ മുഖ്യമന്ത്രി നിതീഷ്​ കുമാർ അനുശോചനം രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story