Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാടിനെതിരെ വ്യാജപ്രചാരണം; യു.പി ബി.ജെ.പി നേതാവിന് മുൻകൂർ ജാമ്യം

text_fields
bookmark_border
തമിഴ്നാടിനെതിരെ വ്യാജപ്രചാരണം; യു.പി ബി.ജെ.പി നേതാവിന് മുൻകൂർ ജാമ്യം
cancel

തമിഴ്നാട്ടിൽ ബീഹാറിൽനിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത്കുമാർ ഉംറാവുവിന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. മാർച്ച് 20 വരെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. തമിഴ്നാട്ടിൽ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന് തമിഴ്നാട് പൊലീസ് തനിക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ഉംറാവു തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചിരുന്നു.

വിവിധ വകുപ്പുകൾ പ്രകാരം തൂത്തുക്കുടി സെൻട്രൽ പൊലീസ് സ്‌റ്റേഷൻ ഉംറാവുവിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. അതേസമയം, തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പടച്ചുവിട്ടതിന് തീവ്ര ഹിന്ദുത്വ വെബ്സൈറ്റായ ‘ഓപ്ഇന്ത്യ’യുടെ എഡിറ്റർക്കും സി.ഇ.ഒക്കും എതിരെ തമിഴ്നാട് പൊലീസ് കേസ് എടുത്തു. ബീഹാറിൽനിന്നുള്ള തൊഴിലാളികൾ തമിഴ്നാട്ടിൽ ക്രൂര പീഡനത്തിന് ഇരയാകുന്നു എന്നായിരുന്നു സംസ്ഥാനത്തെ ഹിന്ദുത്വ സംഘങ്ങൾ പ്രചരിപ്പിച്ചത്. ഇതേതുടർന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെയടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

‘ഓപ്ഇന്ത്യ’ ഡോട്ട് കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ റൂഷൻ, എഡിറ്റർ നൂപൂർ ശർമ എന്നിവർക്കെതിരെയാണ് ആവഡി പൊലീസ് കേസെടുത്തത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ഭീതി പടർത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ ഐ.ടി സെൽ ഭാരവാഹി സൂര്യപ്രകാശ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. വെബ്‌സൈറ്റ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും തമിഴ്‌നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭയം സൃഷ്ടിക്കുകയും ഇത് പ്രദേശവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും തമ്മിൽ സംഘർഷത്തിന് ഇടയാക്കുമെന്നും സൂര്യപ്രകാശ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. താലിബാൻ മോഡൽ ആക്രമണങ്ങളിൽ തമിഴ്നാട്ടിൽ 15 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജീവൻ നഷ്ട​പ്പെട്ടതായും ചിലരുടെ തല അറുത്തതായും വെബ്സൈറ്റ് വ്യാജ വാർത്ത നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bihar migrants row: Delhi HC grants pre-arrest bail to UP BJP leader
Next Story