വിവാഹേതര ബന്ധമെന്ന് സംശയം: ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ഭർത്താവ് അറസ്റ്റിൽ
text_fieldsദർഭംഗ: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രൺവീർ സദയാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
സ്ത്രീയുടെ തല മുണ്ഡനം ചെയ്യുകയും, മുഖത്തിന്‍റെ പകുതി ഭാഗത്ത് കറുപ്പ് നിറം പുരട്ടുകയും മറുഭാഗത്ത് ചോക്ക് ഉപയോഗിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ദർഭംഗ എസ്.ഐ അശോക് കുമാർ പറഞ്ഞു.
ഫെബ്രുവരി 13നായിരുന്നു സംഭവം. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വീഡിയോയിൽ ഉൾപ്പെട്ടവരേയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

