Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൃഷിക്ക്​...

കൃഷിക്ക്​ വെള്ളമെത്തിക്കാൻ ലോങ്കി നിർമിച്ചത് മൂന്ന്​ കിലോമീറ്റർ കനാൽ; പൂർത്തിയായത്​ 30 വർഷം കൊണ്ട്​​

text_fields
bookmark_border
കൃഷിക്ക്​ വെള്ളമെത്തിക്കാൻ ലോങ്കി നിർമിച്ചത് മൂന്ന്​ കിലോമീറ്റർ കനാൽ; പൂർത്തിയായത്​ 30 വർഷം കൊണ്ട്​​
cancel

ഗയ (ബിഹാർ): ഗ്രാമത്തിൽ കൃഷിക്കാവശ്യമായ ജലം എത്തിക്കാൻ ലോങ്കി ഭു​യാനെന്ന കർഷകൻെറ കഠിനാധ്വാനം​ 30 വർഷത്തിനൊടുവിൽ ഫലം കണ്ടു. മലമുകളിൽ നിന്ന്​ ഒഴുകി പോക​ുന്ന മഴവെള്ളത്തെ കൃഷിക്ക്​ ഉപയോഗപ്പെടുത്തുന്നതിനായി ഒറ്റക്ക്​ മൂന്ന്​ കിലോമീറ്റർ ദൂരമാണ്​ ലോങ്കി കനാൽ വെട്ടിയത്​​. ഇതിനായി എടുത്തതോ 30 വർഷം.!!!

ബിഹാറിലെ ഗയ ജില്ലാ ആസ്ഥാനത്തു നിന്ന്​ 80 കിലോമീറ്റർ അകലെ ലത്വ പ്രദേശത്തെ കോത്തിലാവയാണ്​ ലോങ്കി ഭുയാനയുടെ ഗ്രാമം. മലകളും കാടുകളും നിറഞ്ഞ ഈ പ്രദേശം മാവോവാദികളുടെ സ​ങ്കേതമാണ്​. കൃഷിയും കന്നുകാലി വളർത്തലുമാണ് കോത്തിലാവയി​​െല​ ഗ്രാമീണരുടെ ജീവിതമാർഗം. സമീപത്തെ കാട്ടിൽ കാലികളെ മേയ്​ക്കാനായി പോകാറുള്ള ലോങ്കി, കാലികൾ മേയുമ്പോൾ കനാൽ നിർമാണത്തിൽ മുഴുകാറായിരുന്നു പതിവ്​. ഗ്രാമീണരിൽ പലരും ജീവിതമാർഗം തേടി നഗരങ്ങളിലേക്ക്​ ചേക്കേറിയ​പ്പോഴും ലോങ്കി ഗ്രാമത്തിൽ തുടർന്ന്​ കനാൽ നിർമാണം മുമ്പോട്ടു കൊണ്ടുപോവുകയായിരുന്നു.


ലോങ്കി ഭുയാൻ ഒറ്റക്ക്​ 30 വർഷംകൊണ്ട്​ നിർമിച്ച കനാൽ മൃഗങ്ങൾക്ക്​ ദാഹമകറ്റാനും കൃഷിക്ക്​ ജലസേചനത്തിനും സഹായകരമായതായി ഗ്രാമവാസിയായ പാട്ടി മഞ്​ജി പറഞ്ഞു. ഇത്​ അദ്ദേഹം സ്വന്തം ഗുണത്തിന്​ ചെയ്​തതല്ലെന്നും ഒരു പ്രദേശത്തിൻെറ മുഴുവൻ നൻമക്ക്​ വേണ്ടിയായിരുന്നു അദ്ദേഹ​ത്തിൻെറ അധ്വാനമെന്നും പാട്ടി മഞ്​ജി കൂട്ടിച്ചേർത്തു. ലോങ്കിയുടെ കഠിനാധ്വാനത്തെ കുറിച്ച്​ ജനം അറിഞ്ഞു തുടങ്ങിയെന്ന്​​ അധ്യാപകനായ രാംവിലാസ്​ സിങ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharCanalIrrigation
Next Story