Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബിഹാർ ഫസ്റ്റ്, ബിഹാരി ഫസ്റ്റ്' മുദ്രാവാക്യവുമായി ലോക് ജനശക്തി പാർട്ടി പ്രക​ടനപത്രിക

text_fields
bookmark_border
ബിഹാർ ഫസ്റ്റ്, ബിഹാരി ഫസ്റ്റ് മുദ്രാവാക്യവുമായി ലോക് ജനശക്തി പാർട്ടി പ്രക​ടനപത്രിക
cancel

പറ്റ്ന: 'ബിഹാർ ഫസ്റ്റ്, ബിഹാരി ഫസ്റ്റ്' എന്ന മുദ്രാവാക്യം ഉയർത്തി ലോക് ജനശക്തി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ബിഹാർ ജനത നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന 'ബിഹാർ ഒന്നാം ബിഹാരി 1' എന്ന കാഴ്ചപ്പാടാണ് പാർട്ടി മുന്നോട്ട് വെക്കുന്നതെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കി.

നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയാകില്ലെന്ന് ചിരാഗ് പാസ്വാൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. നിതീഷിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് പാർട്ടി ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എൽ.ജെ.പി പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.

സീറ്റ് തർക്കത്തെ തുടർന്ന് എൻ.ഡി.എ ബന്ധം അവസാനിപ്പിച്ച ലോക് ജനശക്തി പാർട്ടി തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിലായി മൂന്നു ഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 10നാണ് വോട്ടെടുപ്പ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story