ആദ്യം 'ഡോഗ് ബാബു', ഇപ്പോൾ 'ഡോഗേഷ് ബാബു'; ബിഹാർ സർക്കാർ പോർട്ടലിൽ വീണ്ടും നായയുടെ ചിത്രമുള്ള റെസിഡൻസ് സർട്ടിഫിക്കറ്റ്
text_fieldsപട്ന: ബിഹാറിൽ നായക്ക് താമസ സര്‍ട്ടിഫിക്കറ്റ് നല്‍കി സംഭവം വിവാദമാവുകാണ്. കഴിഞ്ഞ ദിവസം 'ഡോഗ് ബാബു' എന്ന് പേരുള്ള ഒരു നായക്ക് ബിഹാറിൽ താമസ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെ മറ്റൊരു നായക്ക് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ. ഡോഗേഷ് ബാബു എന്ന പേരില്‍ നായയുടെ പടവും ചേര്‍ത്താണ് പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തിൽ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം.
ആർ.ടി.പി.എസ് പോർട്ടലിന്റെ ദുരുപയോഗത്തെക്കുറിച്ച് എഫ്.ഐ.ആർ ഫയൽ ചെയ്ത് അന്വേഷണം നടത്താൻ നവാഡ ജില്ലാ മജിസ്‌ട്രേറ്റ് രവി പ്രകാശ് ഉത്തരവിട്ടു. സെക്ഷന്‍ 319(2) പ്രകാരം വഞ്ചന, സെക്ഷന്‍ 340 (1),(2) പ്രകാരം ഇലക്ടോണിക് രേഖകളുടെ ദുരുപയോഗം, സെക്ഷന്‍ 241 പ്രകാരം വഞ്ചനാപരമായ ഉപയോഗം, സെക്ഷന്‍ 241 പ്രകാരം വ്യാജ രേഖ ചമക്കല്‍ ഐ.ടി ആക്ടിലെ സെക്ഷന്‍ 66 ഡി, കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ആള്‍മാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി സിര്‍ദാല ബ്ലോക്കിലെ ആര്‍.ടി.പി.എസ് ഓഫിസിൽ സമര്‍പ്പിച്ച അപേക്ഷയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഡോഗ് ബാബു എന്ന പേരുള്ള ഒരു നായക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത് വലിയ വിവാദമായിരുന്നു. പട്നയിലെ നഗർ പരിഷത്ത് മസൗരിയിലെ വാർഡ് നമ്പർ 15 -ലെ മൊഹല്ല കൗലിചക് എന്നാണ് ഡോഗ് ബാബുവിന്‍റെ വിലാസമായി രേഖപ്പെടുത്തിയത്. ഒപ്പം 'കുത്ത ബാബു'വിന്‍റെ മകനാണ് ഡോഗ് ബാബുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അമ്മയുടെ പേരിന്‍റെ സ്ഥാനത്ത് 'കുത്തിയ ദേവി' എന്നും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

