Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right9000 പേർ കോവിഡ്​...

9000 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്ന്​ ബിഹാർ സർക്കാർ; മുമ്പുണ്ടായിരുന്ന കണക്കിൽ മാറ്റം വരുത്തി

text_fields
bookmark_border
covid death india
cancel
camera_alt

Representational Image   കടപ്പാട്​: AP

പട്​ന: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കണക്കുകളിൽ മാറ്റം വരുത്തി ബിഹാർ സർക്കാർ. 9249 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നാണ്​ സർക്കാറി​െൻറ പുതിയ കണക്ക്​​. കഴിഞ്ഞ ദിവസം വരെ 5,500ൽ താഴെ ആളുകൾ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചതെന്നായിരുന്നു ബിഹാർ സർക്കാറി​െൻറ കണക്ക്​ കൂട്ടൽ.

എന്നാൽ, 3,951 മരണങ്ങൾ പുതുതായി കൂട്ടിച്ചേർക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ്​ ബിഹാറിൽ കൂടുതൽ പേർ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ടെന്ന്​ വ്യക്​തമായത്​. പുതുതായി കൂട്ടിച്ചേർത്ത മരണങ്ങൾ ഏത്​ ജില്ലയിൽ നിന്നുള്ളതാണെന്ന്​ സർക്കാർ ഇനിയും വ്യക്​തമാക്കിയിട്ടില്ല. രണ്ടാം തരംഗത്തിൽ ഏകദേശം 8000 പേർക്ക്​ ജീവൻ നഷ്​ടമായയെന്നാണ്​ സർക്കാർ കണക്കാക്കുന്നത്​.

കോവിഡ്​ രോഗമുക്​തി നേടിയവരുടെ എണ്ണത്തിലും ബിഹാർ ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്​. 7,01,234 പേർ രോഗമുക്​തി നേടിയെന്നാണ്​ പുതിയ കണക്ക്​. കഴിഞ്ഞ ദിവസം ഇത്​ 6,98,397 ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid death
News Summary - Bihar Health Department Revises COVID-19 Fatalities, Confirms More Than 9,000 Deaths
Next Story