Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിക്കേറ്റ പിതാവിനെ...

പരിക്കേറ്റ പിതാവിനെ നാട്ടിലെത്തിക്കാൻ 15 കാരി സൈക്കിൾ ചവിട്ടിയത്​ 1200 കിലോമീറ്റർ

text_fields
bookmark_border
പരിക്കേറ്റ പിതാവിനെ നാട്ടിലെത്തിക്കാൻ 15 കാരി സൈക്കിൾ ചവിട്ടിയത്​ 1200 കിലോമീറ്റർ
cancel

ന്യൂഡൽഹി: ലോക്​ഡൗണിനെത്തുടർന്ന്​ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കദന കഥകളാണ്​ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്​. വീടണയാൻ അപകടത്തിൽ പരിക്കേറ്റ പിതാവിനെ പിറകിലിരുത്തി​ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ 15 വയസുകാരിയായ ജ്യോതികുമാരിയുടെ സഹനയാത്രയാണ്​ ഇപ്പോൾ വാർത്തയായിരിക്കുന്നത്​. ​ ​ഡൽഹിക്കടുത്തുള്ള ഗുഡ്​ഗാവിൽ നിന്നും ഏഴു ദിവസം കൊണ്ടാണ്​ ഇരുവരും ഏറെ ത്യാഗം സഹിച്ച്​ ബിഹാറിലെ സ്വന്തം ഗ്രാമത്തിലെത്തിയത്​. ഇതിൽ രണ്ടു ദിവസത്തോളം പട്ടിണി കിടന്നായിരുന്നു സൈക്കിൾ യാത്ര​. 

കൗമാരക്കാരിയുടെ സഹനശക്തി തിരിച്ചറിഞ്ഞ ഇന്ത്യൻ സൈക്ലിങ്​ ഫെഡറേഷൻ അവളെ അടുത്ത മാസം നടക്കുന്ന ട്രയൽസിനായി ക്ഷണിച്ചിട്ടുണ്ട്​. ഒരുപക്ഷേ അത്​ അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന അവസരമാകുമത്​. 

ഡൽഹിയിൽ ഇ- റിക്ഷ ഓടിക്കുന്ന പിതാവ്​ മോഹൻ പാസ്വാന്​ അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ്​ ജ്യോതി മാർച്ചിൽ ഗുഡ്​ഗാവിലെത്തിയത്​. പിന്നാലെ രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന്​ ജ്യോതി അവിടെ തുടരാൻ നിർബന്ധിതയായി. ജോലിയും കൂലിയുമില്ലാതായതോടെ പിതാവും മകളും മിക്ക ദിവസവും പട്ടിണിയിലായി. അതിനൊപ്പം വീട്ടുടമസ്​ഥൻ ഇറക്കി വിടുമെന്ന്​ ഭീഷണിയും മുഴക്കി. 

‘ലോക്​ഡൗണിന്ശേഷം ഏന്ത്​ പണിയെടുത്തിട്ടാണെങ്കിലും വീട്ടുടമസ്​ഥൻെറ കടം വീട്ടാമെന്ന്​ ഞാൻ വാക്കുകൊടുത്തു. ഒരുനേരത്തെ ഭക്ഷണം വാങ്ങാനായി എൻെറ മരുന്നുകൾ വരെ ഒഴിവാക്കി’ -പാസ്വാൻ പറഞ്ഞു. 

ട്രെയിനും ബസും സർവീസ്​ നടത്താത്തതിനെത്തുടർന്ന്​ ജ്യോതി സൈക്കിൾ വാങ്ങിയാണ്​ യാത്രക്ക്​ ഒരുങ്ങിയത്​. അച്ഛന്​ നടക്കാൻ സാധിക്കാത്തിനാൽ കടം വാങ്ങിയായിരുന്നു സൈക്കിൾ ഒപ്പിച്ചത്​. ഭാരം കൂടിയ തന്നെ പിറകിൽ വെച്ച്​ അത്രയും ദൂരം യാത്ര ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന്​​ കാണിച്ച്​ മകളെ പിന്തിരിപ്പിക്കാൻ പാസ്വാൻ ശ്രമിച്ചെങ്കിലും അവൾ പിൻവാങ്ങിയില്ല. ദിവസേന 30 മുതൽ 40 കിലോമീറ്റർ ദൂരം വരെ സൈക്കിൾ ഓടിക്കാമെന്നും യാത്രക്കിടെ ദയ തോന്നി ഏതെങ്കിലും ട്രക്ക്​ ഡ്രൈവർ തങ്ങളെ സഹായിച്ചാ​ലോ എന്നും​ പറഞ്ഞാണ്​ മകൾ അച്ഛ​െന ​സാഹസിക യാത്രക്ക്​ സജ്ജനാക്കിയത്​. 

സൗജന്യ ഭക്ഷണ വിതരണ കൗണ്ടറുകളുടെ സഹായത്തോടെയായിരുന്നു വിശപ്പടക്കിയത്​. എട്ടാം ദിവസം പിതാവിനെ നാട്ടിലെത്തിച്ച പെൺകുട്ടിയെ രാമായണത്തിലെ കഥാപാത്രമായ ശ്രാവൺ കുമാറിനോടാണ്​ പ്രാദേശിക മാധ്യമങ്ങൾ ഉപമിക്കുന്നത്​. ഗ്രാമീണർക്കിടയിൽ നായിക പരിവേശം ലഭിച്ച പെൺകുട്ടിക്ക്​ ഒരുകൂട്ടം ജവാൻമാർ 5000 രൂപ സമ്മാനമായി നൽകി. മാതാവും നാലു സഹോദരങ്ങളും അടങ്ങുന്നതാണ്​ ജ്യോതിയുടെ കുടുംബം​. അംഗൻവാടി ജീവനക്കാരിയാണ്​ മാതാവ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharGurgaoncorona viruscovid lockdowngirl cycles to bihar
News Summary - Bihar Girl Cycles 1,200 Km Home With Injured Father As Pillion^ india ​​
Next Story