ബിഹാർ പ്രളയം: മരണം 440; കേന്ദ്രസഹായം 500 കോടി
text_fieldsപട്ന: ഉത്തരേന്ത്യയെ പിടിച്ചുലച്ച വെള്ളപ്പൊക്കം കൂടുതൽ ദുരിതം വിതച്ച ബിഹാറിൽ മരണസംഖ്യ 440 ആയി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടർ നിരീക്ഷണം നടത്തി. അടിയന്തര ദുരിതാശ്വാസമായി സംസ്ഥാനത്തിന് 500 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതവും കേന്ദ്രം നൽകും.
കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിനുശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
19 ജില്ലകളിലാണ് വെള്ളപ്പൊക്കം നാശനഷ്ടം വരുത്തിവെച്ചത്. ഇതിൽ പൂർണിയ, കതിഹാർ, കിഷൻഗഞ്ച്, അറാരിയ തുടങ്ങിയ 13 ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. 27,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രധാനമന്ത്രിയെ ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
