Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മത്സരിക്കാൻ ജോലി രാജിവെച്ച ബിഹാർ ഡി.ജി.പിക്ക്​ പണി പാളി
cancel
Homechevron_rightNewschevron_rightIndiachevron_rightമത്സരിക്കാൻ ജോലി...

മത്സരിക്കാൻ ജോലി രാജിവെച്ച ബിഹാർ ഡി.ജി.പിക്ക്​ 'പണി പാളി'

text_fields
bookmark_border

പറ്റ്ന: രാഷ്​​ട്രീയത്തിൽ ഒരുകൈ നോക്കാൻ ജോലി രാജിവെച്ച്​ ഗോദയിലിറങ്ങിയ മുൻ ബിഹാർ ഡി.ജി.പിക്ക്​ 'പണി പാളി'. സംസ്​ഥാന തെരഞ്ഞെടുപ്പ്​ നടക്കുന്നതിനു മുന്നോടിയായാണ്​ ഡി.ജി.പി ഗുപ്​തേശ്വർ പാണ്ഡെ ജനതാദൾ യുനൈറ്റഡിൽ ചേർന്നത്​. തെരഞ്ഞെടുപ്പിൽ ജന്മദേശമായ ബക്​സറിൽ എൻ.ഡി.എ സ്​ഥാനാർഥിയായി മത്സരിക്കാമെന്നതായിരുന്നു പാണ്ഡെയുടെ കണക്കുകൂട്ടൽ.

എന്നാൽ, മുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയായപ്പോൾ ബക്​സർ സീറ്റ്​ ലഭിച്ചത്​ ബി.ജെ.പിക്ക്​. അതോടെ അവിടെ സ്​ഥാനാർഥിയാകാമെന്ന മോഹം പൊലിഞ്ഞു. ബി.ജെ.പിക്കാക​​ട്ടെ പാണ്ഡെക്ക്​ സീറ്റ്​ കൊടുക്കാൻ താൽപര്യവുമില്ല. തങ്ങളുടെ 27 സ്​ഥാനാർഥികളെ ബി.ജെ.പി ചൊവ്വാഴ്​ച രാത്രി പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ, ബക്​സർ ജില്ലയിലെ ബക്​സർ, ബ്രഹംപൂർ മണ്ഡലങ്ങളിലെ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. വിശാലസഖ്യം വിട്ട്​ എൻ.ഡി.എയിലെത്തിയ മുകേഷ്​ സാഹ്​നിയുടെ വികാസ്​ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി)ക്കായാണ്​ ബ്രഹംപൂർ മാറ്റിവെച്ചതെന്നാണ്​ റിപ്പോർട്ട്​.

എന്നാൽ, കാര്യങ്ങൾ ഈവിധം മാറിമറിഞ്ഞത്​ താൻ ഗൗനിക്കുന്നില്ലെന്നായിരുന്നു മുൻ ഡി.ജി.പിയുടെ മറുപടി. താൻ നേതൃത്വത്തി​െൻറ വിളിക്ക്​ കാത്തിരിക്കുകയാണെന്ന്​ പാണ്ഡെ മാധ്യമങ്ങ​ളോട്​ പ്രതികരിച്ചു.

നടൻ സുശാന്ത്​ സിങ്​ രജ്​പുത്​ ആത്​മഹത്യ ചെയ്​ത കേസ്​ രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിന്​ വഴിയൊരുക്കിയത്​ ഡി.ജി.പി ആയിരുന്ന പാണ്ഡെയുടെ നടപടികളാണെന്ന്​ ബി.ജെ.പി കരുതുന്നു. സുശാന്തി​െൻറ പിതാവി​െൻറ പരാതിയിൽ നടി റിയ ചക്രവർത്തിക്കെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തതടക്കമുള്ള ബിഹാർ പൊലീസി​െൻറ നടപടികളുടെ ക്രെഡിറ്റ്​ തനിക്കാണെന്ന മട്ടിലായിരുന്നു പാണ്ഡെയുടെ മനോഭാവം. മുംബൈ പൊലീസിനെ പരിഹസിച്ചും ശകാരിച്ചുമുള്ള പാണ്​ഡെയുടെ പ്രസ്​താവനകളും വിവാദമായിരുന്നു. സുശാന്ത്​ ആത്​മഹത്യ ചെയ്​തതാണെന്ന്​ ഏറക്കുറെ ഉറപ്പായിരുന്ന സാഹചര്യത്തിലായിരുന്നു ഇത്​. സുശാന്തി​േൻറത്​ ആത്​മഹത്യ തന്നെയാണെന്ന്​ എയിംസ്​ ഫോറൻസിക്​ റി​പ്പോർട്ടും കൂടിയായതോടെ മഹാരാഷ്​ട്രയിൽ ബി.ജെ.പി ബാക്​ഫൂട്ടിലാണി​​േപ്പാൾ. ഇതൊക്കെ പാണ്ഡെയോട്​ പാർട്ടിക്ക്​ അരിശം വർധിക്കാൻ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gupteshwar PandeyBihar ex-DGPJanatadal (U)Buxar
Next Story