Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ തെരഞ്ഞെടുപ്പ് റദ്ദാക്കണം; പ്രശാന്ത് കിഷോറിന്റെ പാർട്ടി സുപ്രീംകോടതിയിൽ

text_fields
bookmark_border
ബിഹാർ തെരഞ്ഞെടുപ്പ് റദ്ദാക്കണം; പ്രശാന്ത് കിഷോറിന്റെ പാർട്ടി സുപ്രീംകോടതിയിൽ
cancel
Listen to this Article

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ‘ജൻ സുരാജ്’ പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം 243ൽ 202 സീറ്റുകൾ നേടി വൻ വിജയം സ്വന്തമാക്കിയ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് ഒരു സീറ്റിൽപോലും ജയിക്കാൻ കഴിഞ്ഞില്ല. ഭൂരിഭാഗം സ്ഥാനാർഥികൾക്കും കെട്ടിവെച്ച പണംപോലും നഷ്ടമായി. കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡ്യ സഖ്യത്തിന് 35 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് സർക്കാർ പ്രവർത്തിച്ചതെന്ന് ജൻ സുരാജ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ‘മുഖ്യമന്ത്രി മഹിള റോസ്ഗർ യോജന’ വഴി സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകി. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് പാർട്ടി പറയുന്നു.

പണം നേരിട്ട് വോട്ടർമാരുടെ അക്കൗണ്ടിലേക്ക് നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ച് ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bihar elections should be cancelled; Prashant Kishor's party moves Supreme Court
Next Story