Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി​ഹാ​ർ...

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​: ഒ​ക്​​ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങളിൽ ന​ട​ന്നേക്കും

text_fields
bookmark_border
ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​: ഒ​ക്​​ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങളിൽ ന​ട​ന്നേക്കും
cancel

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ ന​ട​ന്നേ​ക്കും. ഒ​ക്​​ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങളിൽ​ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​മെ​ന്നാ​ണ്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. വ​രു​ന്ന ന​വം​ബ​ർ 29നാ​ണ്​ 243 അം​ഗ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. കോ​വി​ഡ്​ കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​യ​രു​ന്നു​ണ്ട്.

പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ രാ​ഷ്​​ട്രീ​യ ജ​ന​താ​ദ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ എ​ൻ.​ഡി.​എ ക​ക്ഷി​യാ​യ ലോ​ക്​ ജ​ന​ശ​ക്തി പാ​ർ​ട്ടി കോ​വി​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, കോ​വി​ഡ്​​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം എ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ​ക്ക്​ ഗ്ലൗ​സ്​ ന​ൽ​കു​ക​യും ക്വാ​റ​ൻ​റീ​നി​ലു​ള്ള കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ വോ​​ട്ടെ​ടു​പ്പി​െൻറ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ അ​വ​സ​രം ന​ൽ​കു​ന്ന​തു​മ​ട​ക്ക​മാ​ണ്​​ മാ​ർ​ഗ​നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar ElectionBihar elections 2020
Next Story