ബിഹാറിൽ എൻ.ഡി.എ
text_fieldsപട്ന: അനിശ്ചിതത്വവും ആകാംക്ഷയും മുറ്റിനിന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ജെ.ഡി.യു കക്ഷികളടങ്ങുന്ന എൻ.ഡി.എ സഖ്യം കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 243 അംഗ സഭയിൽ എൻ.ഡി.എ 125 സീറ്റുകൾ സ്വന്തമാക്കിയാണ് ഭരണത്തിലേറുന്നത്. ആർ.ജെ.ഡി-കോൺഗ്രസ്-ഇടത് കക്ഷികളടങ്ങിയ മഹാസഖ്യത്തിെൻറ പോരാട്ടം 110 സീറ്റുകളിൽ അവസാനിച്ചു. 15 മണിക്കൂർ നീണ്ടു നിന്ന വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ചിത്രം തെളിഞ്ഞത്.
ബുധനാഴ്ച പുലർച്ച വരെ നീണ്ട വോട്ടെണ്ണലിനെക്കുറിച്ച് മഹാസഖ്യം വ്യാപക പരാതിയാണുയർത്തിയത്. 75 സീറ്റ് സ്വന്തമാക്കിയ ലാലു പ്രസാദ് യാദവിെൻറ ആർ.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ.ഡി.യുവിനെ പിന്നിലാക്കി ബി.ജെ.പി 74 സീറ്റിൽ വിജയിച്ച് രണ്ടാമത്തെ വലിയ കക്ഷിയായി.ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രിയാവുമെന്ന് ബി.ജെ.പി ആവർത്തിച്ചു.
2015ൽ 71 സീറ്റുണ്ടായിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ ജെ.ഡി.യു 43 സീറ്റ് മാത്രമാണ് നേടിയത്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 27 സീറ്റ് ലഭിച്ചിരുന്നു.
അഞ്ചിടങ്ങളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം മുസ്ലിം ഭൂരിപക്ഷപ്രദേശമായ സീമാഞ്ചൽ മേഖലയിലാണ് നേട്ടമുണ്ടാക്കിയത്.
മഹാസഖ്യത്തിനൊപ്പം നിന്ന് മത്സരിച്ച ഇടതു പാർട്ടികൾ വൻ മുന്നേറ്റം നടത്തി. 12 സീറ്റുകൾ നേടിയ സി.പി.ഐ-എം.എൽ വൻ കുതിപ്പാണ്നടത്തിയത്. സി.പി.എമ്മും സി.പി.ഐയും രണ്ടു സീറ്റുകൾ വീതം നേടി ഇടതുകക്ഷികളുടെ തിരിച്ചുവരവിന് ബലം പകർന്നു.
ലാലുവിെൻറ മകനും മുഖ്യമന്ത്രിസ്ഥാനാർഥിയുമായ തേജസ്വി യാദവ് രഘോപുരിൽ വൻ വിജയം നേടി. ലാലുവിെൻറ മൂത്ത മകൻ തേജ് പ്രതാപ് യാദവ്, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി എന്നിവരും വിജയിച്ച പ്രമുഖരിൽ പെടും.
ഭരണം നിലനിർത്താൻ എൻ.ഡി.എയും 15 വർഷത്തെ നിതീഷിെൻറ ഭരണത്തിന് അന്ത്യം കുറിക്കാൻ മഹാസഖ്യവും നടത്തിയ അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും ബി.ജെ.പിയും നില മെച്ചപ്പെടുത്തി. എൻ.ഡി.എയുടെ ഭാഗമായിരുന്ന പാസ്വാെൻറ എൽ.ജെ.പി ഇത്തവണ ഒറ്റക്കു മത്സരിച്ച് ഒരു സീറ്റിലൊതുങ്ങിയെങ്കിലും ജെ.ഡി.യുവിന് കനത്ത പരിക്കേൽപിക്കാൻ സാധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും വോട്ടർമാരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. നിതീഷിെൻറ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാനുള്ള നടപടികളുമായി ബി.ജെ.പി മുന്നോട്ട് പോവുകയാണ്.
Live Updates
- 10 Nov 2020 2:41 PM IST
ബി.ജെ.പിയിൽ ആഘോഷങ്ങൾ തുടങ്ങി
എൻ.ഡി.എ മുന്നേറ്റം തുടരുന്നതിനിടെ ആഘോഷങ്ങളുമായി ബി.ജെ.പി പ്രവർത്തകർ. ബി.ജെ.പി മഹിളാ മോർച്ച പ്രവർത്തകരാണ് ആഘോഷങ്ങളുമായി രമഗത്തെത്തിയത്.
- 10 Nov 2020 2:27 PM IST
4.10 കോടി വോട്ടിൽ എണ്ണിയത് ഒരുകോടി മാത്രം
എൻ.ഡി.എ കേവല ഭൂരിപക്ഷവുമായി ലീഡ് ചെയ്യുേമ്പാഴും ഒന്നും ഉറപ്പിക്കാറായില്ല. ബിഹാറിലെ ഗ്രാമീണ മേഖലകളിൽ വോട്ടെണ്ണൽ പതിയെയാണ് മുന്നേറുന്നത്.
- 10 Nov 2020 12:53 PM IST
സി.പി.ഐ (എം.എൽ) 13 സീറ്റുകളിൽ മുന്നിൽ
മഹാസഖ്യത്തിൽ ഘടക കക്ഷിയായ സി.പി.ഐ (എം.എൽ) 13 സീറ്റുകളിൽ മുന്നേറുന്നു. 14 സീറ്റുകളിലാണ് ഇവർ മത്സരിക്കുന്നത്. 2015ൽ 98 സീറ്റിൽ മത്സരിച്ച ഇവർ മൂന്ന് സീറ്റിലാണ് വിജയിച്ചത്.
- 10 Nov 2020 12:49 PM IST
തേജ് പ്രതാപ് യാദവ് ലീഡ് ചെയ്യുന്നു
ആർ.ജെ.ഡി സ്ഥാനാർഥി തേജ് പ്രതാപ് യാദവ് ലീഡ് ചെയ്യുന്നു. ഹസൻപുർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വോെട്ടണ്ണലിെൻറ ആദ്യഘട്ടത്തിൽ ലീഡ് ഉയർത്തിയെങ്കിലും ഒരു ഘട്ടത്തിൽ പിന്നിലായിരുന്നു.
- 10 Nov 2020 12:38 PM IST
ഇതുവരെ എണ്ണിയത് 30 ശതമാനം വോട്ടുമാത്രം
വോട്ടെണ്ണൽ തുടങ്ങി നാലുമണിക്കൂർ പിന്നിടുേമ്പാൾ ബിഹാറിൽ ഇതുവരെ എണ്ണിയത് 30 ശതമാനം വോട്ടുമാത്രം. 243 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷവും കടന്ന് എൻ.ഡി.എയാണ് നിലവിൽ മുന്നിലുള്ളത്. 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നേരിയ വോട്ടിനാണ് മിക്ക മണ്ഡലങ്ങളിലും പാർട്ടികൾ മുന്നിട്ടുനിൽക്കുന്നത്.
- 10 Nov 2020 11:56 AM IST
2015ലെ കക്ഷി തിരിച്ചുള്ള സീറ്റ് നില (ബ്രാക്കറ്റിൽ വോട്ടുശതമാനം):
ആര്.ജെ.ഡി- 80 (18.4%)
ജെ.ഡി.യു -71 (16.8%)
കോണ്ഗ്രസ് 23 (6.7%)
ബി.ജെ.പി 53 (24.4%)
എൽ.ജെ.പി -രണ്ട് (4.8%)
- 10 Nov 2020 11:10 AM IST
തേജ് പ്രതാപ് യാദവ് പിന്നിൽ
ആർ.ജെ.ഡി നേതാവും തേജസ്വി യാദവിെൻറ സഹോദരനുമായ തേജ് പ്രതാപ് യാദവ് പിന്നിൽ. വോെട്ടണ്ണൽ ആരംഭിച്ചപ്പോൾ ലീഡ് കാഴ്ചവെച്ചെങ്കിലും പിന്നീട് പിറകിലാകുകയായിരുന്നു. സമസ്തിപുർ ജില്ലയിലെ ഹസൻപുരാണ് ഇദ്ദേഹത്തിെൻറ മണ്ഡലം.
- 10 Nov 2020 11:04 AM IST
ഇടതുപാർട്ടികൾക്കും മുന്നേറ്റം
മഹാസഖ്യത്തിലെ ഇടതുപാർട്ടികൾക്കും മുന്നേറ്റം. 14 സീറ്റുകളിലാണ് സി.പി.െഎ.എം.എൽ, സി.പി.എം, സി.പി.െഎ സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നത്. സി.പി.െഎ.എം.എൽ ഒമ്പതു സീറ്റിലും സി.പി.എം മൂന്നെണ്ണത്തിലും സി.പി.െഎ രണ്ടു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
- 10 Nov 2020 10:36 AM IST
മഹാസഖ്യം താഴോട്ട്; എൻ.ഡി.എ മുന്നേറുന്നു
മഹാസഖ്യം 111
(ആർ.ജെ.ഡി 71, കോൺഗ്രസ് -23, സി.പി.ഐ.എം.എൽ -10, മറ്റുള്ളവർ -06)
എൻ.ഡി.എ 113
(ബി.ജെ.പി - 68, ജെ.ഡി.യു -41, മറ്റുള്ളവർ -05)
എൽ.ജെ.പി -7
മറ്റുള്ളവർ-11
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.





