Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരാൾ പോലും വോട്ട് ചെയ്യാനെത്തിയില്ല; ബിഹാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബരുരാജിലെ ഗ്രാമവാസികൾ

text_fields
bookmark_border
സംസ്ഥാനത്ത് ഉച്ചക്ക് ഒരു മണി വരെ 32.82 ശതമാനം പോളിങ്
ഒരാൾ പോലും വോട്ട് ചെയ്യാനെത്തിയില്ല; ബിഹാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബരുരാജിലെ ഗ്രാമവാസികൾ
cancel

പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉച്ചക്ക് ഒരു മണി വരെ 32.82 ശതമാനം പോളിങ്. 94 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുൻപുർ ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

പ്രദേശത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വികസനമെത്തിക്കാനും ജനപ്രതിനിധികൾ യാതൊന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബരുരാജ് ഗ്രാമവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഉച്ചയായിട്ടും ഒരാൾ പോലും വോട്ട് ചെയ്യാൻ എത്തിയിട്ടില്ലെന്ന് പോളിങ് ഓഫിസർമാരിലൊരാൾ പറഞ്ഞു. 729 പേരാണ് ഗ്രാമത്തിൽ വോട്ടർമാരായി ഉള്ളത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story