Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 53. 51 ശതമാനം പോളിങ്​

text_fields
bookmark_border
ബിഹാർ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 53. 51 ശതമാനം പോളിങ്​
cancel

പട്ന: ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പി​െൻറ രണ്ടാം ഘട്ട വോട്ടിങ്​ പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്​. 94 മണ്ഡലങ്ങളിൽ നടന്ന വോ​ട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ വിധി എഴുതി. നിലവിലെ മുഖ്യമന്ത്രി നിതീഷ്​ കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡി, തേജ്വസി യാദവ്​ (രാഘോപുർ), എൽ​.ജെ.പി പ്രസിഡൻറ്​ ചിരാഗ്​ പാസ്വാൻ എന്നിവർ ഇന്നാണ്​ വോട്ടു ചെയ്​തത്​.


കോവിഡ്​ രോഗികൾക്ക്​ വോട്ടു ചെയ്യാനായി വൈകീട്ട്​ ആറു മണിവരെ തെരഞ്ഞെടുപ്പ്​ കമ്മിഷൻ വോട്ടിങ്​ അനുവദിച്ചിരുന്നു. എൻ‍.ഡി.എയിൽ ബി.ജെ.പി 46, ജെ.ഡി.യു 43, മഹാസഖ്യത്തിൽ ആർ.ജെ.ഡി 56, കോൺഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന മണ്ഡലങ്ങൾ.

11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും ചൊവ്വാഴ്ച നടന്നു. എൻ.ഡി.എയെ വീണ്ടും തിരഞ്ഞെടുക്കാൻ ബിഹാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ഇതു നാലാം തവണയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story