Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിൽസയിൽ ജെ.ഡി.യു...

ഹിൽസയിൽ ജെ.ഡി.യു ഭൂരിപക്ഷം 12 വോട്ട്​; എട്ടിടങ്ങളിൽ മാർജിൻ 1000ത്തിൽ താഴെ

text_fields
bookmark_border
ഹിൽസയിൽ ജെ.ഡി.യു ഭൂരിപക്ഷം 12 വോട്ട്​; എട്ടിടങ്ങളിൽ മാർജിൻ 1000ത്തിൽ താഴെ
cancel

പട്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന്​ ഒരവസരം കുടി നൽകാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണ്​. 15 മണിക്കൂറിലേറെ സമയം നീണ്ടുനിന്ന വോ​ട്ടെണ്ണലിൽ ലീഡ്​ നില മാറിമറിഞ്ഞതിനാൽ ചൊവ്വാഴ്​ച പുലർച്ചെ അന്തിമ ഫലം പുറത്ത്​ വരു​േമ്പാൾ 125 സീറ്റുമായി എൻ.ഡി.എ അധികാരം നിലനിർത്തി.

ബി.ജെ.പിയുടെ ചിറകിലേറി എൻ.ഡി.എ 124 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യം 110 സീറ്റിലൊതുങ്ങി. 122 സീറ്റാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​.

എന്നാൽ എട്ട്​ സീറ്റുകളിൽ വെറും 1000 വോട്ടിൽ താഴെ മാത്രമാണ്​ ഭൂരിപക്ഷം. ഹിൽസ​ മണ്ഡലത്തിൽ ജനതാദൾ (യുനൈറ്റഡ്​) സ്​ഥാനാർഥി ആർ.ജെ.ഡിക്കെതിരെ വെറും 12 വോട്ടുകൾക്കാണ്​ വിജയിച്ചത്​. ജെ.ഡി.യുവി​െൻറ കൃഷ്​ണമുരരി ശരൺ 61,848 വോട്ടുകൾ നേടിയപ്പോൾ ആർ.ജെ.ഡിയുടെ ശക്​തി സിങ്​ യാദവ്​ 61,836 വോട്ടുകളുമായി തൊട്ടടുത്തെത്തി.

ഭർബിഗ മണ്ഡലത്തിൽ ജെ.ഡി.യു സ്​ഥാനാർഥിയായ സുദർശൻ കുമാർ 113 വോട്ടി​െൻറ നേരിയ ഭൂരിപക്ഷത്തിനാണ്​ കോൺഗ്രസി​െൻറ ഗജ്​നൻ ഷാഹിയെ മറികടന്നത്​. ബോറെ മണ്ഡലത്തിലെ ഭൂരിപക്ഷം വെറും 462 വോട്ടാണ്​.

ദെഹ്​രി മണ്ഡലത്തിൽ ആർ.ജെ.ഡിയുടെ ഫതഹ്​ ബഹ്​ദൂർ ബി.ജെ.പിയുടെ സത്യനാരായണനെ 464 വോട്ടിനാണ്​ തോൽപിച്ചത്​. ഭക്രി, രാംഗഡ്​, ചകായ്​, മതിഹാനി, കുർഹാനി മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ നടന്നത്​.

ഇക്കുറി 76 സീറ്റുകളിൽ വിജയിച്ച്​ ആർ.ജെ.ഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. വൻമുന്നേറ്റം നടത്തിയ ബി.ജെ.പി 73 സീറ്റുമായി എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയായി മാറി. വോട്ടുവിഹിതത്തി​െൻറ കാര്യത്തിലും ബി.ജെ.പി (23.03) മുന്നിലെത്തി. എൻ.ഡി.എയിൽ നിന്ന്​ മാറി 150 ഇടങ്ങളിൽ ഒറ്റക്ക്​ മത്സരിച്ച ചിരാഗ്​ പാസ്വാ​െൻറ എൽ.ജെ.പിക്ക്​ ഒരു സീറ്റ്​ മാത്രമാണ്​ നേടാനായത്​.

70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്​ 19 സീറ്റുകൾ കൊണ്ട്​ തൃപ്​ത്തിപെടേണ്ടി വന്നു​. 29 സീറ്റുകളിൽ മത്സരിച്ച ഇടതു പാർട്ടികളായ സി.പി.ഐ (എം.എൽ), സി.പി.ഐ, സി.പി.എം എന്നിവർ 16 സീറ്റിൽ വിജയിച്ച്​ മികച്ച പ്രകടനം കാഴ്​ചവെച്ചു. മായാവതിയുടെ ബി.എസ്​.പിയുമായി സഖ്യത്തിലേർപെട്ടിരുന്ന അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച്​ സീറ്റ്​ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharRJDbihar election 2020
News Summary - Bihar election 2020 eight seats where victory margin was less than 1,000
Next Story