Begin typing your search above and press return to search.
exit_to_app
exit_to_app
നില മെച്ചപ്പെടുത്താനാകാതെ കോൺഗ്രസ്​
cancel
Homechevron_rightNewschevron_rightIndiachevron_rightനില...

നില മെച്ചപ്പെടുത്താനാകാതെ കോൺഗ്രസ്​

text_fields
bookmark_border

പാറ്റ്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ കഴിയാതെ കോൺഗ്രസ്​. 22 സീറ്റുകളിൽ മാത്രമാണ്​ കോൺഗ്രസ്​ മുന്നിട്ടുനിൽക്കുന്നത്​. മഹാസഖ്യത്തിൽ 70 സീറ്റുകളിലാണ്​ കോൺഗ്രസ്​ മത്സരിച്ചത്​.

ആർ.ജെ.ഡിക്ക്​ കൂടുതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ മഹാസഖ്യത്തി​ന്​ മുന്നേറ്റം കാഴ്​ചവെക്കാനാകുമെന്നാണ്​ നിലവിലെ വിലയിരുത്തൽ. ആർ.ജെ.ഡി കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന്​ ലാലു പ്രസാദ്​ യാദവ്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിരുന്നു. മുതിർന്ന കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയുടെയും മറ്റും പ്രചരണ പരിപാടികൾ വേണ്ടത്ര ഗുണം ചെയ്​തില്ലെന്നുവേണം കരുതാൻ.

2015ൽ 23 സീറ്റുകൾ മാത്രമാണ്​ കോൺഗ്രസ്​ പിടിച്ചെടുത്തത്​. 6.7ശതമാനം വോട്ടുമാത്രമാണ്​ അന്ന്​ കോൺഗ്രസിന്​ നേടാനായത്​.

Show Full Article
TAGS:Bihar Election 2020 Congress Mahagathbandhan 
Next Story