Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാർ ഉപമുഖ്യമന്ത്രിക്ക് കോവിഡ്; എയിംസിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ പട്നയിലെ എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും വൈകാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ചെറിയ പനിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. എന്നാലും പരിശോധനകൾക്കായി എയിംസിലേക്ക് പോവുകയാണ്. വൈകാതെ പ്രചാരണരംഗത്ത് തിരിച്ചെത്തുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വരെ സുശീൽ കുമാർ മോദി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബുക്സർ, ബോജപൂർ ജില്ലകളിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്.
Next Story

