പട്ന: ഉത്തർപ്രദേശിലെ ഹാഥറസിൽ 20കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടെ ബിഹാറിൽ നിന്ന് മറ്റൊരു ദുരന്ത വാർത്ത. കൂട്ട ബലാത്സംഗത്തിനിരയായതിനെ തുടർന്ന് ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഗയ ജില്ലയിൽ നിന്നുള്ള കൗമാരക്കാരിയാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച പെൺകുട്ടിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മകളെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുെട രക്ഷിതാക്കൾ പരാതി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാഹുൽ കുമാർ, ചിന്തു കുമാർ, ചന്ദൻ കുമാർ എന്നീ പേരുകൾ സഹിതമാണ് പരാതി നൽകിയത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
മൃതദേഹത്തിെൻറ രാസപരിശോധന ഗയ മെഡിക്കൽ കോളജിൽ പൂർത്തിയായതായാണ് വിവരം. അതിൻെറ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കേസെടുക്കാൻ താമസം വരുത്തുകയും അർധരാത്രി രക്ഷിതാക്കളെ പോലും തടഞ്ഞ് നിർത്തി മൃതദേഹം സംസ്കരിക്കരിക്കുകയും ചെയ്ത പൊലീസ് നടപടികൾ വലിയ ജനേരാഷമാണ് ക്ഷണിച്ചു വരുത്തിയത്.