ആർ.ജെ.ഡി സഖ്യ സർക്കാറിന്റെ കാലത്തെ അഴിമതി അന്വേഷിക്കുമെന്ന് നിതീഷ്
text_fieldsപട്ന: ആർ.ജെ.ഡിയുമായി അധികാരം പങ്കിട്ട കാലത്തെ പല ക്രമക്കേടുകളും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിൽ ഇനി അന്വേഷണം നടക്കുമെന്നും ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പറഞ്ഞു. ‘മഹാഘട്ബന്ധൻ’ സർക്കാറിന്റെ കാലത്ത് ഉപമുഖ്യമന്ത്രി എന്ന നിലയിൽ തേജസ്വി യാദവിന്റെയും ആർ.ജെ.ഡി മന്ത്രിമാരായ ലളിത് യാദവ്, രാമാനന്ദ് യാദവ് എന്നിവരുടെയും വകുപ്പുകളിൽ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള ഉത്തരവ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിതീഷ്.
‘വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്’ എന്ന രാഷ്ട്രീയ സഖ്യം സംബന്ധിച്ച ലാലു പ്രസാദ് യാദവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് നിതീഷ് ആ അർഥത്തിൽ പ്രതികരിച്ചില്ല. എല്ലാ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

