Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിതീഷ് കുമാറിന് മർദനമേറ്റു; സംഭവം സ്വന്തം നാട്ടിലെ പരിപാടിക്കിടെ
text_fieldsbookmark_border
Listen to this Article
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ജന്മനാടായ ബക്തിയാർപുറിൽ ആക്രമണം. പ്രദേശത്തെ സ്വകാര്യ ആശുപത്രി വളപ്പിലുള്ള സ്വാതന്ത്ര്യസമര സേനാനി ശിലഭദ്ര യാജിയുടെ പ്രതിമയിൽ പൂക്കളർപ്പിക്കാൻ എത്തിയതായിരുന്നു നിതീഷ്. പിറകിൽനിന്ന് നടന്നെത്തിയയാൾ പെട്ടെന്ന് വേദിയിൽ കയറി നിതീഷിന്റെ മുതുകിൽ അടിക്കുകയായിരുന്നു.
ഉടൻതന്നെ സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി.
കഴിഞ്ഞ വർഷം നവംബറിൽ മധുബനിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും നിതീഷിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, പ്രതിഷേധങ്ങൾ ജനാധിപത്യ മാർഗങ്ങളിലൂടെയാവണമെന്ന് പറഞ്ഞു.
Next Story

