ബിഹാറിൽ ഐ.എ.എസ് ഉദ്യോഗസ്ഥന് കോവിഡ്
text_fieldsപാറ്റ്ന: ബിഹാർ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. നളന്ദ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റി(എസ്.ഡി.എം)നാണ് േരാഗം ബാധിച്ചത്.
14 ദിവസത്തിനിടെ വിദൂര യാത്രയൊന്നും നടത്താതിരുന്ന എസ്.ഡി.എമ്മിന് പ്രാദേശിക സമ്പർക്കത്തിൽ നിന്നാണ് അണുബാധയുണ്ടായതെന്ന് കരുതുന്നു. മേയ് 11നാണ് അദ്ദേഹത്തിെൻറ സാമ്പിൾ ശേഖരിച്ചത്. 12ന് പട്ന ആസ്ഥാനമായുള്ള രാജേന്ദ്ര മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലഖ്നൗ സ്വദേശിയായ ഇദ്ദേഹത്തെ പ്രദേശത്തെ ഹോട്ടലിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി പ്രിൻസിപ്പൽ ഹെൽത് സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട 46 പേരുടെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ ജില്ലയായ നളന്ദയിൽ 63 പോസിറ്റീവ് കേസുകളാണ് ഇതുവരെ കണ്ടെത്തിയത്. പകർച്ചവ്യാധി ബാധിച്ച ബിഹാറിലെ ആദ്യ അഞ്ച് ജില്ലകളിൽ ഒന്നാണിത്.
ബിഹാർ മിലിട്ടറി പൊലീസ് (ബി.എം.പി -14) ബറ്റാലിയനിലെ 21 പേർ ഉൾപ്പെടെ 30 പൊലീസുകാർക്ക് ഇതുവരെ കോവിഡ് കണ്ടെത്തി. ബി.എം.പി -14 ആസ്ഥാനവും ഖജ്പുര പ്രദേശത്തെ ബാരക്കും റെഡ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
