ബിഹാറിൽ വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് മുസ്ലിം വോട്ടർമാരെ മാറ്റിനിർത്താനെന്ന്
text_fieldsജമൂയി (ബിഹാർ): ബിഹാർ നിയമസഭ കൗൺസിലിലെ എട്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ വെള്ളിയാഴ്ച നിശ്ചയിച്ചത് മുസ്ലിം വോട്ടർമാരെ മാറ്റിനിർത്താനെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. അടുത്ത വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ നിലയുറപ്പിച്ചുവെന്ന് തോന്നിയതിനാലാണ് ജനം തെരുവിലിറങ്ങിയതെന്നും ഇപ്പോൾ വോട്ടെടുപ്പ് തീയതി പോലും ബി.ജെ.പിക്ക് ആനുകൂല്യം നൽകുംവിധം ക്രമീകരിക്കുകയാണെന്നും കിഷോർ കുറ്റപ്പെടുത്തി.
അധ്യാപകരുടെയും ബിരുദധാരികളുടെയും സീറ്റുകളുള്ള നിയമസഭ കൗൺസിൽ മണ്ഡലങ്ങളിലേക്ക് ഞായറാഴ്ചകളിലാണ് സാധാരണ വോട്ടെടുപ്പ് നടത്താറുള്ളത്. ഭരണഘടന 30 ദിവസം അനുശാസിക്കുന്നെങ്കിലും ബങ്കിപൂർ മണ്ഡലത്തിൽ 28 ദിവസത്തിനുള്ളിലാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ എതിരാളികൾക്ക് പ്രചാരണത്തിന് പോലും അവസരം നിഷേധിക്കുകയാണ് ലക്ഷ്യം.
വോട്ടിങ്ങിന് രണ്ട് ദിവസം മുമ്പ് ഒരു കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുമ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ നിശബ്ദരായ കാണികളായി നോക്കിനിൽക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

