ബിഹാർ നിയമസഭയിൽ ചർച്ച തടസ്സപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി എം.എൽ.എയെ തൂക്കിയെടുത്ത് പുറത്തിട്ടു
text_fieldsപട്ന: രാമനവമി ആഘോഷങ്ങളെ തുടർന്ന് ബിഹാറിലുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ചർച്ച തടസ്സപ്പെടുത്തി നിയമസഭയിൽ ബഹളം വെച്ച ബി.ജെ.പി എം.എൽ.എ ജിബേഷ് കുമാറിനെ സുരക്ഷാ ജീവനക്കാർ തൂക്കിയെടുത്ത് പുറത്താക്കി. എം.എൽ.എയെ നാല് സുരക്ഷ ജീവനക്കാർ തൂക്കിപ്പിടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘പ്രതിപക്ഷ നേതാക്കളോട് ഇങ്ങനെയാണ് പെരുമാറുന്നത്' എന്ന് അദ്ദേഹം പറയുന്നതും കേൾക്കാം.
സസാറാം, ബിഹാർ ഷെരീഫ് പട്ടണങ്ങളിലെ വർഗീയ കലാപങ്ങൾ തടയുന്നതിൽ ഭരണകക്ഷിയായ 'മഹാഗത്ബന്ധൻ' (മഹാസഖ്യം) സർക്കാർ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ആരോപിച്ചു.
എന്നാൽ, സഭയിൽ സ്പീക്കറെ അപമാനിച്ചതിനെത്തുടർന്നാണ് ജിബേഷ് കുമാറിനെ പുറത്താക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. "സഭയിൽ ഇന്ന് ചില പ്രതിപക്ഷ നേതാക്കൾ സ്പീക്കറെ അപമാനിച്ചു. അവർ സ്പീക്കറെ നാണമില്ലാത്തവൻ എന്നു വിളിച്ചു. ഇത് നിയമസഭക്ക് വലിയ നാണക്കേടാണ്" ബിഹാർ കൃഷി മന്ത്രി കുമാർ സർവജീത് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പങ്കാളിത്തമുണ്ടെന്നാണ് സർക്കാറിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

